ബെംഗളൂരു: വാട്‌സ് ആപ്പ് വഴി ഡോക്‌ടറോട് അമ്മായിയമ്മയെ കൊല്ലാൻ ടാബ്‌ലെറ്റ് ആവശ്യപ്പെട്ട യുവതിക്കെതിരെ കേസെടുത്തു. യുവതി ടാബ്‌ലെറ്റ് ആവശ്യപ്പെട്ടതിന് പിന്നാലെ ഡോക്‌ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബെംഗളൂരു സ്വദേശിയായ ഡോ. സുനില്‍ കുമാറിനോടാണ് യുവതി ടാബ്‌ലെറ്റ് ആവശ്യപ്പെട്ടത്. ഇൻസ്റ്റഗ്രാമില്‍ നിന്നും ഡോ. സുനിൽ കുമാറിൻ്റെ ഫോൺ നമ്പർ സംഘടിപ്പിച്ച യുവതി പിന്നീട് വാട്‌സ് ആപ്പിലൂടെ മെസേജ് അയച്ചാണ് ടാബ്‌ലെറ്റ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഡോക്‌ടറില്‍ നിന്നും മറുപടി ലഭിക്കാതായതോടെ അയച്ച മെസേജുകള്‍ യുവതി തന്നെ ഡിലീറ്റ് ചെയ്‌തു. അപ്പോഴേക്കും ഡോക്‌ടര്‍ സഞ്ജയ് നഗർ പോലീസിൽ വിവരം അറിയിച്ചു. 70 വയസുള്ള അമ്മായിയമ്മ, തന്നെ എല്ലാ ദിവസവും പീഡിപ്പിക്കുന്നുവെന്നാണ് യുവതി ഡോക്‌ടറോട് പറഞ്ഞത്. പരാതിക്ക് പിന്നാലെ അന്വേഷണം ആരംഭിച്ച പോലീസ് യുവതിയുടെ ഫോൺ നമ്പർ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
TAGS: BENGALURU
SUMMARY: Bengaluru Woman asks doctor to prescribe tablets to kill mother-in-law, later deletes chat
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…