ബെംഗളൂരു: മലയാള സാഹിത്യ കൃതികൾ കന്നഡ ഭാഷയിലേക്ക് വിവർത്തനം ചെയ്ത് കന്നഡികരെ നമ്മുടെ സാഹിത്യത്തെക്കുറിച്ച് ബോധൽക്കരിക്കുകയെന്ന ദൗത്യം നിർവ്വഹിച്ച മഹദ് വ്യക്തിത്വത്തെയാണ് കെ.കെ. ഗംഗാധരന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായതെന്ന് ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആൻ്റ് ആർട്ടിസ്റ്റ്സ് ഫോറം അഭിപ്രായപ്പെട്ടു.
ഏതു ഭാഷയിലേക്കാണോ വിവർത്തനം ചെയ്യുന്നത് ആ ലക്ഷ്യ ഭാഷയിൽപ്പെട്ടവർക്ക് അത് അവരുടെ ഭാഷയിൽ തന്നെ ഉണ്ടായിട്ടുളള ഒരു കൃതി എന്ന പോലെ അനുകൂലമാവുകയും, അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ് വിവർത്തനം സാർത്ഥമാകുന്നത്. അത്തരം മികവുറ്റ മൊഴിമാറ്റങ്ങളാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്താൻ കാരണമായത് എന്ന് യോഗം അനുസ്മരിച്ചു. ഹോട്ടൽ ജിയോയിൽ റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച ‘ഓർമ്മയിൽ കെ.കെ.ജി’ അനുസ്മരണ പരിപാടിയിൽ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു.
വിവർത്തനം കലയാണ്, ശാസ്ത്രമാണ്, അതൊരു നൈപുണ്യമാണ്. ഉപയോഗിക്കുന്ന ഭാഷകൾക്കതീതമായി ചിന്തകളും ആശയങ്ങളും പരസ്പരം വിനിമയം ചെയ്യുവാൻ മനുഷ്യരെ പ്രാപ്തമാക്കുന്ന സർഗ്ഗാത്മക പ്രവർത്തനമാണ് ട്രാൻസിലേഷൻ എന്ന് എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി പറഞ്ഞു.
ബെംഗളൂരുവിലെ വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികളായ ഡോ. കെ. മലർവിഴി, കെ. കവിത, ടി.എം. ശ്രീധരൻ, ഇന്ദിരാബാലൻ, രമ പ്രസന്ന പിഷാരടി, ഡോ. എം.പി. രാജന്‍, സതീഷ് തോട്ടശ്ശേരി, ആർ. വി. ആചാരി, കെ. ചന്ദ്രശേഖരൻ നായർ, അഡ്വ. പ്രമോദ് വരപ്രത്ത്, ടി.കെ. രവീന്ദ്രൻ, രുഗ്മിണി സുധാകരൻ, ഷംസുദ്ദീൻ കൂടാളി, മെറ്റി കെ ഗ്രേസ്, രമേശ് മാണിക്കോത്ത്, നയൻ നന്ദിയോട്, അശോക് കുമാർ തുടങ്ങിയവർ കെ. കെ. ഗംഗാധരനെക്കുറിച്ചുള്ള ഓർമ്മകളും, അനുഭവങ്ങളും പങ്കു വച്ചു.
മുഹമ്മദ് കുനിങ്ങാട് സ്വാഗതവും ശാന്തകുമാർ എലപ്പുള്ളി നന്ദിയും പറഞ്ഞു.
<BR>
TAGS: KK GANGADHARAN
കൊച്ചി: ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
കോഴിക്കോട്: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…
കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഹെൽപ്പറായ…
ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറിയെത്തുന്ന ജീവനക്കാർക്ക് അതത് സംസ്ഥാനങ്ങളിലെ ഭാഷ അറിയാത്തത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ചിക്കമഗളൂരുവിലെ ബാങ്കില്‍…
തിരുവനന്തപുരം: സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്…
പത്തനംതിട്ട: കോന്നി, പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ പ്രവർത്തനം നടക്കുന്നതിനിടെ കൂറ്റൻ പാറ ഹിറ്റാച്ചി വാഹനത്തിന് മുകളിൽ വീണ് അപകടം. അപകടത്തിൽ…