ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ കൂട്ടായ്മ ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (അഫോയി)യുടെ പൊതുയോഗത്തില്‍ പിന്തുണയുമായി ബെംഗളൂരുവിലെ വിവിധ സാംസ്കാരിക സംഘടനകളും.
ബെംഗളൂരു ശിവാജിനഗർ നടന്ന യോഗത്തില്‍ നഗരത്തിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. മുൻ സകാല മിഷൻ ചെയർ പേഴ്സണും, ബിബിഎംപി മുൻ കമ്മിഷണറും, കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുൻ മേധാവിയും ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ രക്ഷാധികാരിയുമായ മത്തായി മുഖ്യ പ്രഭാഷണം നടത്തി.
അഫോയി ദേശീയ ചെയർമാൻ പി എ ഐസക്, പ്രസിഡന്റ് ബിനു ദിവാകരൻ എന്നിവര്‍ സംസാരിച്ചു, യുവ തലമുറ നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണികളിൽ ഒന്നായ ലഹരിയോട് ഒരു ശക്തമായ സാമൂഹിക ആന്റിഡോട്ട് നൽകുകയാണ് അഫോയിയുടെ ലക്ഷ്യമെന്നു ഭാരവാഹികള്‍ വ്യക്തമാക്കി.സംഘടനയുടെ പ്രസക്തിയെക്കുറിച്ചും, കർമ്മപദ്ധതികളെക്കുറിച്ചും യോഗത്തില്‍ വിശദീകരിച്ചു. കൂടുതല്‍ ആളുകളെ അംഗങ്ങളാക്കി മെമ്പർഷിപ് ഡ്രൈവ് വിപുലീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ലഹരി ആസക്തി കൂടുതൽ കാണപ്പെടുന്നതും ഇത്തരം മഹാവിപത്തിൽ ഉൾപ്പെടുന്നതും കേരളത്തിൽ നിന്നും പഠനത്തിനായി ബെംഗളൂരു പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിൽ എത്തിച്ചേരുന്ന മലയാളി വിദ്യാർഥികളാണെന്ന അപ്രിയ സത്യവും അതിനൊരു പരിധിവരെ രക്ഷിതാക്കളുടെ അലംഭാവം ആണെന്നതും സാധ്യമായ പ്രതിവിധി കേരളത്തിലൂടെ നീളം ക്യാമ്പയിനുകൾ സംഘടിപ്പിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കുകയാണെന്നും യോഗം വിലയിരുത്തി.
കെഎന്‍എസ്എസ് വൈസ് ചെയർമാൻ മോഹൻകുമാർ, ബോർഡ് മെമ്പർമാരായ നല്ലൂർ നാരായണൻ, പത്മകുമാർ, കേളി ബെംഗളൂരു ജനറൽ സെക്രട്ടറി ജാഷിർ, ബെംഗളൂരു മലയാളി കാത്തലിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജെൻസൺ വിപി , മലബാർ മുസ്ലിം അസോസിയേഷൻ പ്രതിനിധി മെഹ്‌റൂഫ് കെ ആർ, ഐയ്മ പ്രതിനിധി അനൂപ് ചന്ദ്രൻ, സുവർണ കർണാടക കേരള സമാജം കോരമംഗല സോൺ ജനറൽ കൺവീനർ അടൂർ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ആശാ പ്രിൻസ്, ജോയിന്റ് കൺവീനർ റെജി രാജേഷ്. എസ്എന്‍ഡിപി പ്രതിനിധി ഉദയകുമാർ, സെന്റ് മാര്‍ത്താസ് ആശുപത്രി പ്രതിനിധികളായ രാജേശ്വരി, സുനി ജോൺ, ഫോക്കസ് ഇലക്ട്രോണിക് സിറ്റി സെക്രട്ടറി ജസീൽ, നിഷാന, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സെൻട്രൽ ക്യാമ്പസ് സ്റ്റാഫ് ലിജീഷ്, സാമൂഹ്യപ്രവർത്തകരായ ജോസ് ആന്റണി, പ്രഭാകരൻ എം, ബിദഗദേയ ചിരുത്തെഗളു കർണാടക വർക്കിംഗ് പ്രസിഡന്റ് നജീബ് എന്നിവർ അഫോയിയുടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ ഉറപ്പ് നല്‍കി.
അഡ്വ: പ്രമോദ് വരപ്രത്ത്, ടോമി ജെ ആലുങ്കൽ, അഡ്വ ബുഷ്‌റ വളപ്പിൽ, ജോർജ് ജേക്കബ്, ജോൺസ് വർഗീസ്, എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
യുവജീവിതങ്ങളെ തകർക്കുകയും കുടുംബങ്ങളെ ശിഥിലമാക്കുകയും, സമൂഹത്തിന്റെ ധാർമിക–സാംസ്കാരിക അടിത്തറയെ ദുർബലമാക്കുകയും ചെയ്യുന്ന ലഹരി ഉപയോഗം ഇന്ന് ഒരു നിശ്ശബ്ദ മഹാമാരിയായി മാറിയിരിക്കുകയാണ്. ഈ ഗുരുതര സാഹചര്യം തിരിച്ചറിഞ്ഞുകൊണ്ട് ബോധവൽക്കരണം, നേരത്തെ ഇടപെടൽ, കൗൺസിലിംഗ്, സമൂഹ പങ്കാളിത്തം എന്നിവയിലൂടെ ലഹരി ആസക്തി തടയുകയും, ആവശ്യമായിടങ്ങളിൽ ലഹരിവിമുക്തിയും സാമൂഹ്യ പുനഃസംയോജനവും പിന്തുണയ്ക്കുകയും ചെയ്യുക എന്ന വ്യക്തമായ ദൗത്യത്തോടെയാണ് അഫോയി പ്രവർത്തനം ആരംഭിച്ചത്.
ഫെബ്രുവരി 21ന് ബെംഗളൂരുവിൽ നടക്കുന്ന അഫോയിയുടെ ഔപചാരിക ഉദ്ഘാടനം, ലഹരിക്കെതിരായ ബോധവൽക്കരണത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും ഊർജ്ജം പകരുന്ന ഒരു ദേശീയ പ്രസ്ഥാനത്തിന്റെ തുടക്കമായിരിക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും യൂണിയൻ ടെറിറ്ററികളിലും സംഘടനയുടെ ശാഖകൾ സ്ഥാപിച്ച് പരിശീലനം ലഭിച്ച വളണ്ടിയർമാരുടെ ശൃംഖല രൂപപ്പെടുത്തുകയാണ് അഫോയിയുടെ ലക്ഷ്യം.
SUMMARY: Bengaluru’s cultural organizations join hands in Afoy’s fight against drug menace
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ…
തിരുവനന്തപുരം : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലരാമപുരം- കാട്ടാക്കട റോഡില്‍ തേമ്പാമുട്ടം…
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം. ചോദ്യം ചെയ്യലിനു ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ…
വാഷിങ്ടൺ: സിറിയയിൽ ഐ.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടത്തി യു.എസും സഖ്യസേനയും. ആക്രമണ വിവരം യു.എസ് സെൻട്രൽ കമാൻഡ്…
കൊച്ചി: തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള (7.5 കിലോമീറ്റർ) ഇടനാഴിയിൽ ട്രെയിനിന്റെ പരീക്ഷണ…