Categories: LATEST NEWS

ബെംഗളൂരുവിലെ രണ്ടാം വിമാനത്താവളം: മൂന്ന് സ്ഥലങ്ങളില്‍ സാധ്യതാപഠനത്തിന് ടെൻഡർ ക്ഷണിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ( കെഎസ്ഐഐഡിസി) ആണ് ബെംഗളൂരു നഗരത്തിന്റെ പരിസര പ്രദേശങ്ങളിലുള്ള മൂന്ന് സ്ഥലങ്ങളുടെ സാധ്യതാ പഠനം നടത്താനായി ഒരു കണ്‍സള്‍ട്ടന്റിനെ നിയമിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ( എഎഐ ) നടത്തിയ പ്രാഥമിക പഠനത്തിന് ശേഷം വിശദമായ പഠനം നടത്താനാണ് ഈ നീക്കം.

രാജ്യത്ത് ദ്രുതഗതിയില്‍ വളരുന്ന മെട്രോപൊളിറ്റന്‍ നഗരങ്ങളിലൊന്നായ ബെംഗളൂരുവില്‍ ഭാവിയിലെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ വിമാനത്താവളം വരുന്നത്. മൂന്നു സ്ഥലങ്ങളാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി കണ്ടെത്തിയിട്ടുള്ളത്. കനകപുര റോഡിലെ ചൂഡഹള്ളി, സോമനഹള്ളി എന്നീ രണ്ട് പ്രദേശങ്ങളും തുമകൂരു റോഡിലെ നെലമംഗലയ്ക്ക് സമീപമുള്ള ഒരു പ്രദേശവും ഇതില്‍ ഉള്‍പ്പെടുന്നു. ഈ മൂന്ന് സ്ഥലങ്ങളിലും ഏകദേശം 4,500 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏതാണ് ഏറ്റവും അനുയോജ്യമായ സ്ഥലം എന്നാണ് ഇനി കണ്ടെത്താനുള്ളത്. കനകപുര റോഡിന് സമീപമുള്ള സ്ഥലങ്ങൾ അടുത്തടുത്താണ്. ഇവയെ ഒരുമിച്ച് പരിഗണിക്കുമോ എന്നും പഠനത്തിൽ വിലയിരുത്തും. ആവശ്യമെങ്കിൽ പുതിയ സ്ഥലങ്ങൾ കൂടി പരിഗണിക്കാമെന്നും കെഎസ്ഐഐഡിസി അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ മറ്റ് സ്ഥലങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് സർക്കാരിന്റെ നിലപാട്.

സാധ്യതാ പഠനത്തിൽ പ്രധാനമായും നാല് കാര്യങ്ങളായിരിക്കും പരിഗണിക്കുക. എഎഐ നടത്തിയ പഠനത്തെ വിലയിരുത്തുക, സ്ഥലത്തിൻ്റെ സാങ്കേതിക സാധ്യതകൾ വിലയിരുത്തുക, സ്ഥലം തിരഞ്ഞെടുക്കുന്നതിനുള്ള തന്ത്രപരമായ രൂപരേഖ തയ്യാറാക്കുക, ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നിവയാണവ.

SUMMARY: Bengaluru’s second airport: These three locations on the list of possibilities

NEWS DESK

Recent Posts

ശബരിമല സ്വര്‍ണക്കൊള്ള; പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്

ന്യൂഡൽഹി: ശബരിമല സ്വർണ്ണപ്പാളി വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാര്‍ നാളെ രാവിലെ 10.30ന്…

6 hours ago

നേപ്പാളിൽ നേരിയ ഭൂചലനം. 4.1 തീവ്രത രേഖപ്പെടുത്തി

കാഠ്മണ്ഡു: മധ്യ നേപ്പാളിലെ ഗന്ധകി പ്രവിശ്യയില്‍ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. അതേസമയം പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ…

7 hours ago

ബിജെപി ദേശീയ നേതൃത്വത്തിന് പുതിയ മുഖം: ദേശീയ വർക്കിങ് പ്രസിഡന്റായി നിതിൻ നബിൻ

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. ബി.ജെ.പി. അധ്യക്ഷനായ ജെ.പി. നദ്ദയ്ക്ക്…

7 hours ago

ദി​ലീ​പി​ന്‍റെ സി​നി​മ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​ൽ ത​ര്‍​ക്കം; യാത്രക്കാരിയുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവയ്പ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: ദി​ലീ​പി​ന്‍റെ സി​നി​മ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​ൽ ത​ര്‍​ക്കം. സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തോ​ടെ ന​ട​നെ അ​നു​കൂ​ലി​ച്ചും പ്രതികൂലിച്ചും ആ​ളു​ക​ൾ…

8 hours ago

ശ്രീനാരായണ സമിതി ഭാരവാഹികള്‍

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-ാമത് വാർഷിക പൊതുയോഗം സമിതി ഓഡിറ്റോറിയത്തിൽ നടന്നു. അൾസൂരു ഗുരുമന്ദിരത്തിലെ ഗുരുപൂജയ്ക്കുശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ്‌ എൻ…

8 hours ago

‘ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിൽ’: കോടതിവിധിയിൽ പ്രതികരിച്ച് മഞ്ജു വാര്യര്‍

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…

10 hours ago