ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ (ബിഎസ്ആർപി) ആദ്യഘട്ടം 2027ഓടെ തുറക്കാനൊരുങ്ങി കര്‍ണാടക റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കമ്പനിക്കാണ് (കെ-റൈഡ്). ബെംഗളൂരു റൂറല്‍, അര്‍ബന്‍, രാമനഗര എന്നീ മൂന്ന് ജില്ലകളേയാണ് 148 കിലോമീറ്റര്‍ പദ്ധതിയിലൂടെ ബന്ധിപ്പിക്കുന്നത്. 2019ല്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതാണ് പദ്ധതി.
15,767 കോടിരൂപ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ജര്‍മന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, യൂറോപ്യന്‍ ഇന്‍വെസ്റ്റ് ബാങ്ക് എന്നിവയില്‍ നിന്ന് 7438 കോടി രൂപയുടെ വിദേശവായ്പയും എടുക്കും. ബൈയ്യപ്പനഹള്ളി – ചിക്കബാനവാര ഇടനാഴിയുടെ നിര്‍മാണം 2027 പകുതിയോടെ പൂര്‍ത്തിയാകും. ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ സാങ്കേതിക വിദ്യയോടെയാണ് റൂട്ടിലുള്ള പാതയിലെ സ്റ്റേഷനുകള്‍ നിര്‍മിക്കുന്നത്. ബൈയ്യപ്പനഹള്ളി മുതൽ ചിക്കബാനവാര വരെ 25.01 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 14 സ്റ്റേഷനുകളുണ്ട്.
ഇതിൽ ഹെബ്ബാൾ മുതൽ യശ്വന്തപുര വരെയുള്ള 8 കിലോമീറ്റർ ദൂരം എലിവേറ്റഡ് പാതയാണ്. 6 എണ്ണം എലിവേറ്റഡ് സ്റ്റേഷനുകളാണ്. ബയ്യപ്പനഹള്ളി, കസ്തൂരി നഗർ, സേവാനഗർ, ബാനസവാടി, കാവേരി നഗർ, നാഗവാര, കനകനഗർ, ഹെബ്ബാൾ, ലൊട്ടെഗോലഹള്ളി, യശ്വന്തപുര, ജാലഹള്ളി, ഷെട്ടിഹള്ളി, മൈദാരഹള്ളി, ചിക്കബാനവാര എന്നിവയാണ് സ്റ്റേഷനുകൾ. സോളാർ വൈദ്യുതി പ്ലാന്റ്, മഴവെള്ള സംഭരണി, മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രം, മാലിന്യ സംസ്‌കരണ കേന്ദ്രം എന്നിവ എല്ലാ സ്റ്റേഷനുകളിലും ഉറപ്പുവരുത്തും.
TAGS: BENGALURU SUBURBAN RAIL PROJECT
SUMMARY: BSRP to open first phase by 2027
ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ പണമാണ് സംഘം കൊള്ളയടിച്ചത്.…
ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ കേരളസമാജം പ്രസിഡന്റ് എം ഹനീഫ് ഉദ്ഘാടനം…
കണ്ണൂർ: കണ്ണൂരിൽ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ബിജെപിയിൽ ചേർന്നു. ലീഗിന്റെ പാനൂർ മുനിസിപ്പൽ കമ്മിറ്റി അംഗമായ ഉമർ ഫാറൂഖ്…
ബെംഗളൂരു: ആനന്ദ് രാഘവൻ രചിച്ച ‘അനുരാഗക്കടവിൽ' മലയാള നാടകം ബെംഗളൂരുവില്‍ അരങ്ങേറുന്നു. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബർ 22…
തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍…
കൊച്ചി: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.…