ബെംഗളൂരു: സബേർബൻ, മെട്രോ നിർമാണത്തിന്റെ ഭാഗമായി അടച്ചിട്ട ബെന്നിഗനഹള്ളി– കസ്തൂരിനഗർ റെയിൽവേ അടിപ്പാത ഈ മാസം അവസാനത്തോടെ ഗതാഗതത്തിന് പൂർണമായി തുറക്കും. 4 വരിയില്‍ പുതുതായി നിര്‍മിച്ച അടിപ്പാതയില്‍ ഇനി റോഡിന്റെ നിർമാണമാണ് ബാക്കിയുള്ളത്. ഈ മാസം അവസാനം ഇത് പൂര്‍ത്തിയാക്കുന്നതോടെപാത പൂര്‍ണമായും ഗതാഗതത്തിന് സജ്ജമാകും. കഴിഞ്ഞ ജൂണിലാണ് പഴയ അടിപ്പാതയിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്.
SUMMARY: Benniganahalli-Kasturinagar railway underpass to open this month

ബെന്നിഗനഹള്ളി– കസ്തൂരിനഗർ റെയിൽവേ അടിപ്പാത ഈ മാസം അവസാനത്തോടെ തുറക്കും

Topics
Popular Categories














