തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളും അടയ്ക്കും. സ്റ്റോക്ക് എണ്ണുന്നതുമായി ബന്ധപ്പെട്ട സമയക്രമീകരണത്തിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്റ്റോക്ക് എടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ബെവ്‌കോ മദ്യവില്‍പ്പനശാലകള്‍ അടയ്ക്കുന്നത്.
നാളെ ഒന്നാം തീയതി സാധാരണയുള്ള ഡ്രൈ ഡേയും മറ്റന്നാള്‍ ഒക്ടോബർ 2 ഗാന്ധി ജയന്തി ആയതുകൊണ്ടുള്ള ഡ്രൈ ഡേയുമാണ്. ഇന്ന് 11 മണി വരെ ബാറുകള്‍ പ്രവർത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും പ്രവർത്തിക്കില്ല
അതേസമയം സംസ്ഥാനത്തെ മദ്യശാലകളില്‍ കുപ്പി തിരികെ വാങ്ങല്‍ പദ്ധതിയുടെ പരീക്ഷണം തുടരുകയാണ്. കണ്ണൂരിലും തിരുവനന്തപുരത്തുമായി തെരഞ്ഞെടുത്ത ബെവ്‌കോ ഔട്ട്‌ലെറ്റുകളിലാണ് പദ്ധതി പരീക്ഷാർഥം നടപ്പാക്കുന്നത്. ജനുവരിയോടെ ഇത് സംസ്ഥാനവ്യാപകമാക്കാനാണ് തീരുമാനം.
SUMMARY: Two days of complete dry weather; Bevco outlets in the state to close at 7 pm today
തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്.…
ഡബ്ലിന്‍: കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശി ജോണ്‍സണ്‍ ജോയിയെ (34) വീട്ടില്‍ മരിച്ച നിലയില്‍…
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ജൂതദേവാലയത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല്…
ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ…
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) സമീപജില്ലകളെ കൂടി ഉള്‍പ്പെടുത്തി കൂടുതൽ സർവീസുകൾ…
ഛത്തീസ്ഗഡ്: ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകൾ സുരക്ഷാ സേനകൾക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ 49 പേർ തലയ്ക്ക് ഒരു…