RELIGIOUS

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് തുടക്കം

ബെംഗളൂര: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സമീക്ഷാസത്രത്തിന് ഇന്ന് മുതല്‍ തുടക്കമാകും. രാവിലെ ഒൻപതിന് ഭാഗവത മാഹാത്മ്യ പാരായണം. തുടർന്ന് ഭദ്രദീപ പ്രകാശനം, ആചാര്യവരണം. മള്ളിയൂർ പരമേശ്വരൻനമ്പൂതിരിയാണ് യജ്ഞാചാര്യൻ. മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി, ശിവൻ മള്ളിയൂർ എന്നിവർ സഹആചാര്യന്മാരാകും.

എല്ലാ ദിവസവും പാരായണവും പ്രഭാഷണങ്ങളുമുണ്ടാകും.ഒക്ടോബർ 12-ന് ഭാഗവതസമർപ്പണ പൂജ. 11.30 മുതൽ സമാപനച്ചടങ്ങുകൾ. ഉച്ചയ്ക്ക് പ്രസാദഊട്ട്. വൈകീട്ട് 6.30-ന് ഡോ. എടനാട് രാജൻനമ്പ്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് അരങ്ങേറും.
SUMMARY: Bhagavata Samiksha Satra begins today at Jalahalli Ayyappa Temple

 

NEWS DESK

Recent Posts

അയർലൻഡിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി

ഡബ്ലിന്‍: കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശി ജോണ്‍സണ്‍ ജോയിയെ (34) വീട്ടില്‍ മരിച്ച നിലയില്‍…

9 minutes ago

മാഞ്ചസ്റ്റര്‍ ജൂതദേവാലയത്തില്‍ നടന്നത് ഭീകരാക്രമണം; കൊല്ലപ്പെട്ടത് രണ്ട് പേര്‍, സംഭവം ജൂതരുടെ പുണ്യദിനത്തില്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ജൂതദേവാലയത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല്…

22 minutes ago

ബിഎംടിസി സര്‍വീസുകള്‍ സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) സമീപജില്ലകളെ കൂടി ഉള്‍പ്പെടുത്തി കൂടുതൽ സർവീസുകൾ…

2 hours ago

ഛത്തീസ്ഗഡിൽ103 മാവോയിസ്റ്റുകൾ കീഴടങ്ങി, തലയ്ക്ക് ഒരു കോടി പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും കൂട്ടത്തിൽ

ഛത്തീസ്ഗഡ്: ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകൾ സുരക്ഷാ സേനകൾക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ 49 പേർ തലയ്ക്ക് ഒരു…

2 hours ago

മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; കാണാതായ സുഹൃത്തിനായി തിരച്ചില്‍

കൊച്ചി: പിറവത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ ഒരാൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ…

2 hours ago

രാമചന്ദ്രഗുഹയ്ക്ക് മഹാത്മാഗാന്ധി സേവാപുരസ്കാരം

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി സേവാപുരസ്കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക്. ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരം…

3 hours ago