LATEST NEWS

ഭാസ്‌കര കാരണവര്‍ വധക്കേസ്: ഷെറിന്റെ മോചന ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച്‌ സർക്കാർ. ഷെറിൻ ഉള്‍പ്പെടെ 11 തടവുകാർക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള മന്ത്രിസഭയുടെ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അംഗീകരിച്ചതിനെ തുടർന്നാണ് ഷെറിൻ മോചിതയാകുന്നത്. ജയിലിലെ ഷെറിന്റെ പതിവ് പരോളുകളും പെരുമാറ്റവും സംബന്ധിച്ച കാര്യങ്ങളില്‍ നിരവധി ചോദ്യങ്ങളാണ് ഉയർന്നു വന്നത്.

അതിനാല്‍ ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാരിന്റെ ശുപാർശ വിവാദത്തിന് കാരണമായി. സഹതടവുകാരുമായുള്ള ഏറ്റുമുട്ടല്‍, ജയിലിനുള്ളിലെ മറ്റു പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഷെറിന്റെ കേസില്‍ രാജ്ഭവൻ കൂടുതല്‍ വ്യക്തത തേടിയിരുന്നു. 2009-ല്‍ ഭർതൃപിതാവ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിലാണ് ഷെറിനും മറ്റ് മൂന്ന് പേരും ശിക്ഷിക്കപ്പെട്ടത്. ആകെ 500 ദിവസത്തെ പരോളാണ് ശിക്ഷാകാലയളവില്‍ ഷെറിന് ലഭിച്ചത്.

ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവർ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഷെറിന് പുറമെ ബാസിത്ത് അലി, നിഥിൻ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2010 ജൂണ്‍ 11നാണ് കാരണവർ കൊലക്കേസില്‍ വിധി വന്നതിനെ തുടർന്ന് ഷെറിൻ പൂജപ്പുര സെൻട്രല്‍ ജയിലിലെത്തിയത്.

തുടർന്ന് ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചില്‍ വിയ്യൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റി. അവിടെ വെയില്‍ കൊള്ളാതിരിക്കാൻ ഇവർക്കു ജയില്‍ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉയർന്നു. 2017 മാർച്ചില്‍ തിരുവനന്തപുരം വനിത ജയിലിലേക്ക് മാറ്റി. നിലവില്‍ കണ്ണൂർ സെൻട്രല്‍ ജയിലിലാണ്.

SUMMARY: Bhaskara Karanar murder case: Government issues release order for Sherin

NEWS BUREAU

Recent Posts

വസ്ത്രശാലയുടെ ഗ്ലാസ് തകര്‍ന്ന് വീണ് 8 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ആളുകള്‍ ഇരച്ചു കയറി അപകടം. പ്രഖ്യാപിച്ച ഓഫർ വിലയ്ക്ക് ഷർട്ട് എടുക്കാൻ എത്തിയവർ ആണ്…

26 minutes ago

കൊല്ലത്ത് ക്ഷേത്രത്തില്‍ ഓപറേഷൻ സിന്ദൂര്‍ എന്നെഴുതി പൂക്കളം; ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊല്ലം: മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തില്‍ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ആർ എസ് എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട…

1 hour ago

ഗുജറാത്തിൽ റോപ് വേ തകർന്ന് ആറ് മരണം

അഹമ്മദാബാദ്: ഗുജറാത്ത് പാവ്ഗഢിലെ പ്രശസ്തമായ ശക്തിപീഢത്തില്‍ റോപ് വേ തകർന്ന് ആറ് പേർ മരിച്ചു. രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ,…

2 hours ago

കുന്നംകുളം കസ്റ്റഡി മര്‍ദനം; പോലീസുകാര്‍ക്കെതിരെ സസ്പെൻഷന് ശിപാര്‍ശ

തൃശൂർ: തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന് ശിപാര്‍ശ. തൃശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി.…

2 hours ago

ഓച്ചിറയില്‍ അമ്മയും മകനും ട്രെയിൻ തട്ടി മരിച്ചു

കൊല്ലം: ഓച്ചിറ റെയില്‍വേ സ്റ്റേഷനില്‍ അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ വസന്ത, ശ്യം…

3 hours ago

രണ്ടാമതും ഏഷ്യയിലെ മികച്ച നടനുള്ള രാജ്യാന്തരപുരസ്‌കാരം നേടി ടൊവിനോ

കൊച്ചി: നടന്‍ ടൊവിനോ തോമസിന് വീണ്ടും രാജ്യാന്തര അംഗീകാരം. 2025-ലെ സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോയ്ക്ക്…

3 hours ago