തിരുവനന്തപുരം: ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ മോചനം സർക്കാർ മരവിപ്പിച്ചു. ബാഹ്യ സമ്മർദമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് മന്ത്രിസഭയുടെ തീരുമാനം മരവിപ്പിച്ചത്. തീരുമാനം എടുത്ത് രണ്ട് മാസം ആയിട്ടും റിപ്പോർട്ട് ഗവർണർക്ക് കൈമാറിയിട്ടില്ല. ഷെറിൻ ജയിലിൽ വെച്ച് സഹതടവുകാരിയെ കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു.
മോചനം തടയണമെന്ന് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. ഗവർണർ വിശദീകരണം ചോദിക്കാൻ സാധ്യത ഉണ്ടെന്നും സർക്കാരിന് സൂചന ലഭിച്ചു. മന്ത്രിസഭാ തീരുമാനം ഗവർണറുടെ അംഗീകാരത്തിനു വിടാനുള്ള ഫയൽ ദിവസങ്ങൾക്കകം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൈമാറിയെങ്കിലും സാഹചര്യം എതിരായതോടെ പിന്നീട് അനങ്ങിയില്ല. കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന കണ്ണൂർ വനിതാ ജയിൽ ഉപദേശകസമിതിയാണു ഷെറിന്റെ അകാല വിടുതലിനു ശുപാർശ നൽകിയത്.
മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെ ഷെറിൻ ജയിലിൽ സഹതടവുകാരിയെ കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു. ഈ സംഭവത്തിൽ ഷെറിനെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിരുന്നു.
2009 നവംബർ എട്ടിനാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മകന്റെ ഭാര്യയായിരുന്ന ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്കര കാരണവരെ കൊലപ്പെടുത്തിയത്. മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിനെ ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്.
<BR>
TAGS : BHASKARA KARANAVAR MURDER CASE
SUMMARY : Bhaskara Karanavar murder case; After the controversy, the accused Sher’s release was frozen
കൊച്ചി: കേരള സർവകലാശാല റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർക്ക് തിരിച്ചടി. റജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ഹൈക്കോടതി…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 72080 രൂപയാണ് ഒരു പവൻ…
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ…
തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ…
ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള…
കാസറഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സ്കൂൾ ഓഫ് ബയോളജിക്കൽ…