കൊച്ചി: താരസംഘടനയായ അമ്മയില്‍ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു. ഇതുസംബന്ധിച്ച വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും നടി വ്യക്തമാക്കി. അമ്മയില്‍ നിന്ന് പുറത്ത് പോയവർ തിരിച്ചുവരണമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ശ്വേത മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഡബ്ല്യുസിസി അംഗങ്ങളെ ഇരുകയ്യും നീട്ടി അമ്മ സ്വീകരിക്കുമെന്നും ശ്വേത മേനോൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഡബ്ല്യുസിസി അംഗങ്ങള്‍ പിണങ്ങി പോയിട്ടൊന്നുമില്ല എന്നായിരുന്നു ശ്വേതയുടെ നിലപാട്. അവരെല്ലാം അമ്മയുടെ കുടുംബത്തിന്റെ ഭാഗമാണ്. അവർ ഓക്കെ ആണെങ്കില്‍ ഡബ്ല്യുസിസി അംഗങ്ങളെ വ്യക്തിപരമായി കണ്ട് സംസാരിക്കാൻ താൻൻ തയ്യാറാണെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ശ്വേത മേനോൻ പ്രതികരിച്ചിരുന്നു.
SUMMARY: Bhavana says she is not a member of AMMA; has nothing to say about the election
കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…
ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന് കഴിച്ച് മധ്യപ്രദേശിൽ…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…
കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…
ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…