TOP NEWS

ബി.സി.സി.ഐക്ക് വൻ തിരിച്ചടി; ഐ.പി.എൽ ടീമായിരുന്ന കൊച്ചി ടസ്കേഴ്സിന് 538 കോടി നൽകണം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരള ടീമിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 538 കോടി രൂപ നൽകണമെന്ന ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി. ബിസിസിഐ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ഒരു സീസൺ കളിച്ച ടസ്കേഴ്സിനെ കരാർ ലംഘനം ആരോപിച്ചാണ് 2011ൽ ബിസിസിഐ ഐപിഎല്ലിൽനിന്നു പുറത്താക്കിയത്. ഇതിനെതിരെ ടീം ഉടമകളായ റെണ്ടേവൂ സ്പോർട്സ് വേൾഡും കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡും (കെ.സി.പി.എൽ) തർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.

ഐ.പി.എൽ പ്രവേശനത്തിന് ടസ്കേഴ്സ് നൽകിയ ബാങ്ക് ഗാരന്റി തുക ബി.സി.സി.ഐ ഏകപക്ഷീയമായി ഈടാക്കിയിരുന്നു. തർക്കപരിഹാര കോടതി ടസ്കേഴ്സിന് നഷ്ടപരിഹാരം നൽകണമെന്ന് 2015ൽ വിധിച്ചു. വർഷം 18 ശതമാനം പലിശയോടെയാണ് നഷ്ടപരിഹാരം നൽകേണ്ടിയിരുന്നത്.എന്നാല്‍ ഇതിനെതിരെ ബി.സി.സി.ഐ ബോംബെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ആർബിട്രൽ ട്രിബ്യൂണലിന്‍റെ വിധിയിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി ബി.സി.സി.ഐയുടെ ഹരജി തള്ളുകയായിരുന്നു. നഷ്ടപരിഹാരം നൽകുന്നതിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ ബിസിസിഐയ്ക്ക് വിവിധ കോടതികളിൽനിന്നേറ്റ കനത്ത തിരിച്ചടികളുടെ തുടർച്ചയാണ് ഈ വിധിയും.

SUMMARY: Big setback for BCCI; Kochi Tuskers, former IPL team, to be paid Rs 538 crore

NEWS DESK

Recent Posts

കാട്ടാനയുടെ ചവിട്ടേറ്റ് സ്‌കൂട്ടർ യാത്രക്കാരന് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതര പരുക്ക്. തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ സ്വദേശി ജിതേന്ദ്രൻ (48)-നാണ് പരുക്കേറ്റത്.…

5 minutes ago

സിപിഐ 25-ാം പാർട്ടി കോൺഗ്രസ്സിന് ഇന്ന് ചണ്ഡീഗഢിൽ തുടക്കം

മൊഹാലി: സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസ്സ് ചണ്ഡീഗഢിൽ ഇന്ന് ആരംഭിക്കും. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന റാലിയോടും പൊതുസമ്മേളനത്തോടും കൂടിയാണ് പരിപാടിക്ക്…

14 minutes ago

വീട്ടുജോലിക്കാര്‍ക്ക് നിശ്ചിത ശമ്പളവും പരിഷ്‌കരണവും; ക്ഷേമബോർഡ് രൂപവത്കരിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്  സാമൂഹികസുരക്ഷാ പദ്ധതി ഏർപ്പെടുത്താനായി നിയമംകൊണ്ടുവരാനൊരുങ്ങി കർണാടക സർക്കാർ. ഇതിനുള്ള കരടുബില്ലിന് രൂപംനൽകി. ഡൊമസ്റ്റിക് വർക്കേഴ്‌സ്…

1 hour ago

എച്ച്1ബി വിസ പരിഷ്കാരം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; യുഎസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസയ്ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ഇന്ത്യന്‍…

2 hours ago

കുപ്പിവെള്ളത്തിന് ഒരു രൂപ കുറച്ച് റെയില്‍വേ; വന്ദേഭാരതിൽ ഒരു ലീറ്റർ സൗജന്യം

ന്യൂഡൽഹി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർ ആശ്രയിക്കുന്ന 'റെയിൽ നീർ' എന്ന പേരിൽ വിൽക്കുന്ന കുപ്പിവെള്ളത്തിന് വില കുറച്ച് റെയിൽവേ.…

2 hours ago

കലാവേദി ഓണോത്സവം ഇന്ന്

ബെംഗളൂരു : സാംസ്കാരിക സംഘടനയായ കലാവേദിയുടെ ഓണാഘോഷം ഞായറാഴ്ച മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടക്കും. രാവിലെ 11.30-ന് ആരംഭിക്കും.…

2 hours ago