LATEST NEWS

ബി​ഹാ​ർ നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പ് ഫ​ലം ഇ​ന്ന്; ആ​ദ്യ സൂ​ച​ന​ക​ൾ എ​ട്ട​ര​യോ​ടെ

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിര‌ഞ്ഞെടുപ്പിൽ ജനവിധി ഇന്നറിയാം. 243 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 46 കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് ആരംഭിക്കും. എ​ട്ട​ര​യോ​ടെ ആ​ദ്യ സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രും. 243 അം​ഗ നി​യ​മ​സ​ഭ​യി​ൽ 122 സീ​റ്റാ​ണ് കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്.

66.91 ശ​ത​മാ​നം എ​ന്ന റി​ക്കാ​ർ​ഡ് പോ​ളിം​ഗാ​ണ് ഇ​ത്ത​വ​ണ ബീ​ഹാ​റി​ൽ ന​ട​ന്ന​ത്. 71 ശതമാനം സ്ത്രികള്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 1951ന് ശേഷം സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും ഉയര്‍ന്ന പോളിങ് ഈ തിര‌ഞ്ഞെടുപ്പില്‍ ഉണ്ടായത്.

നി​തീ​ഷ് കു​മാ​റി​നും എ​ൻ​ഡി​എ​ക്കും ഭ​ര​ണ​ത്തു​ട​ർ​ച്ച പ്ര​വ​ചി​ക്കു​ന്ന​താ​ണ് എ​ക്സി​റ്റ് പോ​ളു​ക​ളെ​ല്ലാം. എ​ൻ​ഡി​എ​ക്ക് 130 മു​ത​ൽ 167 വ​രെ സീ​റ്റു​ക​ളാ​ണ് പൊ​തു​വേ പ്ര​വ​ചി​ക്കു​ന്ന​ത്. ഇ​ന്ത്യ സ​ഖ്യ​ത്തി​ന് 70 മു​ത​ൽ 108 വ​രെ സീ​റ്റു​ക​ളാ​ണ് പ്ര​വ​ച​നം. എക്‌സിറ്റ് പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിൽ സർക്കാർ രൂപീകരണ ചർച്ചകൾ എൻ.ഡി.എ തുടങ്ങിക്കഴിഞ്ഞു. നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെന്നാണ് ജെ.ഡി.യു വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം, ആർ.ജെ.ഡിയും കോൺഗ്രസും അടങ്ങിയ മഹാസഖ്യത്തിലും ആത്മവിശ്വാസത്തിന് കുറവില്ല. എക്‌സിറ്റ് പോളിലല്ല, യഥാർത്ഥ പോളിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് ആർ.ജെ.ഡി വക്താവ് പ്രിയങ്ക ഭാരതി പറഞ്ഞു.
SUMMARY: Bihar Assembly election results today; Initial indications are in the eight and a half hours

NEWS DESK

Recent Posts

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച്‌ തട്ടിപ്പ്; യുവതി അറസ്റ്റില്‍

തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച്‌ 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…

9 minutes ago

പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജൻ കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…

52 minutes ago

വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം

കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…

2 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…

3 hours ago

ബിഹാറില്‍ കുതിച്ച് എന്‍ഡിഎ, നിതീഷ് വീണ്ടും അധികാരത്തിലേക്ക്, കോണ്‍ഗ്രസിന്റേത് ദയനീയ പ്രകടനം

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീ​ഡ് നി​ല​യി​ൽ…

3 hours ago

ഡൽഹി സ്ഫോടനം; ചാവേറായ ഭീകരൻ ഉമര്‍ നബിയുടെ വീട് സുരക്ഷാ സേന തകര്‍ത്തു

ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…

4 hours ago