LATEST NEWS

ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം; 200 സീറ്റുകളില്‍ എൻഡിഎ മുന്നേറ്റം

പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എൻഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. ആകെ 243 സീറ്റുകളുള്ള നിയമസഭയില്‍ 200 എണ്ണത്തിലും നിലവില്‍ ബിജെപിയും ജെഡിയുവും ഉള്‍പ്പെട്ട എൻഡിഎയാണ് ലീഡ് ചെയ്യുന്നത്. ബിജെപി 88 സീറ്റിലും ജെഡിയും 82 സീറ്റിലുമാണ് ലീ‍ഡ് ചെയ്യുന്നത്.

കോണ്‍ഗ്രസ് – ആർജെഡി സഖ്യത്തിന്‍റെ മഹാഗഢ്ബന്ധന് 39 സീറ്റില്‍ മാത്രമാണ് മുന്നേറാൻ സാധിക്കുന്നത്. മറ്റുള്ളവർ 4 സീറ്റിലും ലീഡ് ചെയ്യുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തകര്‍ച്ചയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ലീഡ് നിലയില്‍ രണ്ടക്കം കടക്കാന്‍ പോലും കോണ്‍ഗ്രസിനായിട്ടില്ല. നിലവില്‍ അഞ്ച് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

അതിനിടെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസിനും മുകളിലാണ്. സിപിഐ(എംഎല്‍)എല്‍ ആറ് സീറ്റുകളിലും സിപിഐയും സിപിഎമ്മും ഓരോ സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ശക്തമായ ആധിപത്യത്തോടെയാണ് ബിഹാറില്‍ എന്‍ഡിഎ സഖ്യം മുന്നേറിക്കൊണ്ടിരിക്കുന്നത്. നിരവധി മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളിലും കരുത്തുറ്റ പ്രകടനമാണ് എന്‍ഡിഎ കാഴ്ചവെക്കുന്നത്.

എന്‍ഡിഎ സംഖ്യം മിന്നും വിജയത്തിലേക്ക് കുതിക്കുമ്പോൾ കരുത്ത് കാണിച്ച്‌ ബിജെപി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനുള്ള ഒരുക്കത്തിലാണ് ബിജെപി. നിലവില്‍ 84 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം നടത്തുന്നത്. 76 മണ്ഡലങ്ങളിലാണ് ജെഡിയു മുന്നേറ്റം. വലിയ പ്രതീക്ഷകളോടെ എത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി ചിത്രത്തിലേ ഇല്ല. ഒരു മണ്ഡലത്തിലും പാര്‍ട്ടി ലീഡ് ചെയ്യുന്നില്ല. ഒവൈസിയുടെ എഐഎംഐഎം മൂന്ന് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു.

SUMMARY: Bihar election results; NDA ahead in 200 seats

NEWS BUREAU

Recent Posts

സ്വര്‍ണവിലിയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,10,400 രൂപയിലെത്തി. ഗ്രാമിന് 27 രൂപ കുറഞ്ഞ്…

36 minutes ago

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…

2 hours ago

റഷ്യൻ എണ്ണ ടാങ്കർ യു.എസ് റാഞ്ചി

വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…

2 hours ago

സർഗ്ഗധാര കഥയരങ്ങ് 25ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…

3 hours ago

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…

3 hours ago

മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു​വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…

3 hours ago