LATEST NEWS

ബിഹാര്‍ തിരഞ്ഞെടുപ്പ്: അതിഥിത്തൊഴിലാളികള്‍ക്ക് അവധി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം

ബെംഗളൂരു: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ അതിഥിത്തൊഴിലാളികള്‍ക്ക് അവധി നല്‍കാന്‍
കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം. നവംബര്‍ 6, 11 തീയതികളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബീഹാറിലെ വോട്ടര്‍മാര്‍ക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ബെംഗളൂരുവിലെ കെട്ടിട നിര്‍മാതാക്കള്‍, കരാറുകാര്‍, ബിസിനസുകാര്‍ എന്നിവര്‍ക്ക് കത്തയച്ചു. നാളെയാണ് ബീഹാറിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ്. പരസ്യ പ്രചാരണത്തിന് ഇന്ന് സമാപിക്കും.

ബെംഗളൂരുവിലെ ബിഹാര്‍ അസോസിയേഷന്റെ യോഗത്തില്‍ സംസാരിക്കവെ, ബെംഗളൂരുവില്‍ താമസിക്കുന്ന ബിഹാറില്‍ നിന്നുള്ള കുടിയേറ്റക്കാരോട് മഹാസഖ്യത്തിന് വോട്ട് ചെയ്യാന്‍ ശിവകുമാര്‍ ആവശ്യപ്പെട്ടു. നിതീഷ് കുമാര്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ്. തേജസ്വി യാദവിനെ ബീഹാറിലെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
SUMMARY: Bihar elections: Karnataka government orders to give leave to guest workers

 

WEB DESK

Recent Posts

ബെംഗളൂരു മലയാളി ഫോറം ക്രിസ്മസ്-പുതുവത്സരാഘോഷം നാളെ

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സീനിയർ വിംഗിന്റെ ക്രിസ്മസ്-പുതുവത്സരാഘോഷം നാളെ വൈകുന്നേരം അഞ്ചുമണി മുതല്‍ എസ്. ജി.പാളയ മരിയ ഭവനിൽ…

16 minutes ago

ചത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; 14 മാവോയിസ്റ്റുകളെ വധിച്ച്‌ സുരക്ഷാസേന

റായ്‌പൂർ: ചത്തീസ്ഗഡിലെ ബസ്തർ മേഖലയില്‍ ശനിയാഴ്ച രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സുക്മ, ബീജാപ്പൂർ ജില്ലകളിലെ…

17 minutes ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബി ജോസഫിന് ജാമ്യം

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെയുള്ള പീഡന കേസില്‍, രണ്ടാംപ്രതി ജോബി ജോസഫിന് മുൻ‌കൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ്…

1 hour ago

കെഎസ്‌ആര്‍ടിസിക്ക് വീണ്ടും സര്‍ക്കാര്‍ സഹായം; അനുവദിച്ചത് 93.72 കോടി രൂപ

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.പെൻഷൻ വിതരണത്തിന്…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കുരുക്ക്; പരാതിക്കാരുടെ ഭര്‍ത്താവ് രംഗത്ത്

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ പുതിയ തിരിവ്. രാഹുല്‍ തന്റെ കുടുംബജീവിതം തകർത്തുവെന്നും താൻ ഇല്ലാത്ത…

3 hours ago

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരാനെന്ന് കോടതി

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍…

4 hours ago