പറ്റ്ന: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. പരിഷ്കരണം ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടവകാശം കൂട്ടമായി നിഷേധിക്കപ്പെടുമെന്നും മഹുവ മൊയ്ത്ര സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ പറയുന്നു.
പശ്ചിമ ബംഗാള്‍ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പരിഷ്കരണങ്ങള്‍ നടപ്പിലാക്കുന്നത് നിർത്തലാക്കണമെന്നും മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു. തിരിച്ചറിയലിനു വേണ്ടി ജനന സർട്ടിഫിക്കറ്റ് മാത്രം ആധാരമാക്കിയുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കിയാല്‍ 3 കോടി ജനങ്ങള്‍ക്കെങ്കിലും വോട്ടവകാശം നഷ്ടപ്പെടുമെന്നാണ് പ്രതിപക്ഷ പാർട്ടികള്‍ പറയുന്നത്.
അതിഥി തൊഴിലാളികളായി ബംഗാളില്‍ നിന്നും ബിഹാറില്‍ നിന്നും നിരവധി പേർ ജോലി ചെയ്യുന്നുണ്ടെന്നും എന്നാല്‍ അതില്‍ നിരവധിപേർക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുകളുണ്ടെന്നും ഇതിനെ മറികടക്കുന്നതിനായാണ് വോട്ടർ പട്ടിക പരിഷ്കരണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം.
SUMMARY: Bihar voter list revision; Mahua Moitra approaches Supreme Court
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ ചാവേർ സ്ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…