LATEST NEWS

ബിഹാറിലെ എറ്റവും പ്രായം കുറഞ്ഞ എംഎല്‍എ; ഗായിക മൈഥിലി ഠാക്കൂര്‍ നിയമസഭയിലേക്ക്

പട്ന: ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി മാറിയിരിക്കുകയാണ് 25കാരിയായ മൈഥിലി ഠാക്കൂർ. അലിനഗറില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച മൈഥിലി ഒരു താര സ്ഥാനാർഥി കൂടിയായിരുന്നു. ഇൻസ്റ്റഗ്രാമില്‍ 63 ലക്ഷത്തോളം ഫോളോവേഴ്‌സുള്ളയാളാണ് മൈഥിലി ഠാക്കൂർ. മാസങ്ങള്‍ക്ക് മുമ്പാണ് മൈഥിലി ബിജെപിയില്‍ ചേർന്നത്.

ഗായിക കൂടിയായ മൈഥിലി ബിഹാറിലെ നാടൻ പാട്ടുകളിലൂടെയും ഭജനകളിലൂടെയുമാണ് ഇൻസ്റ്റഗ്രാമില്‍ സ്റ്റാറായി മാറിയത്. രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചപ്പോഴും അവർക്ക് പിഴച്ചില്ല. ആർ ജെ ഡിയുടെ വിനോദ് മിശ്രയെയാണ് മൈഥിലി പരാജയപ്പെടുത്തിയത്. അലിനഗറിന്റെ പേര് സീതാനഗർ ആക്കുമെന്നായിരുന്നു മൈഥിലിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്.

എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങളിലും അവർ ചെന്ന് പെട്ടു. ബഹുമാനത്തോടെ കൊണ്ടുനടക്കുന്ന പാഗ് എന്ന തലപ്പാവില്‍ വെച്ച്‌ മഖാന കഴിക്കുന്ന വീഡിയോ വന്നതോടെ മൈഥിലിക്ക് മാപ്പ് പറയേണ്ട അവസ്ഥയും വന്നിരുന്നു.

SUMMARY: Bihar’s youngest MLA; Singer Mythili Thakur elected to the assembly

NEWS BUREAU

Recent Posts

17കാരിയായ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകനെതിരെ പോക്‌സോ കേസ്

ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…

14 minutes ago

സ്വര്‍ണവിലിയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,10,400 രൂപയിലെത്തി. ഗ്രാമിന് 27 രൂപ കുറഞ്ഞ്…

55 minutes ago

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…

2 hours ago

റഷ്യൻ എണ്ണ ടാങ്കർ യു.എസ് റാഞ്ചി

വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…

3 hours ago

സർഗ്ഗധാര കഥയരങ്ങ് 25ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…

3 hours ago

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…

4 hours ago