ബെംഗളൂരുവിലെ ബൈക്കപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു നെലമംഗല റോഡിലെ നാഗസാന്ദ്ര ടോള്‍ ഗേറ്റിന് സമീപത്തുവെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ഒരു മലയാളി യുവാവ് കൂടി മരിച്ചു. ഇടുക്കി കരിമണ്ണൂർ കോട്ടക്കവല മുണ്ടക്കൽ വീട്ടിൽ കുഞ്ഞുമോൻ്റെയും സിസിലിയുടേ മകൻ ലിബിൻ പൗലോസ് (23) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ലിബിൻ  ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തിൽ ലിബിൻ്റെ ബന്ധുവായ ഇടുക്കി കഞ്ഞിക്കുഴി മുണ്ടുവേലി മുകളിൽ വീട്ടിൽ ജോഷിയുടെയും റെജിയുടെയും മകൻ ജിജോ ജോഷി (25) മരണപ്പെട്ടിരുന്നു.

വ്യാഴാഴ്ച രാത്രി 10 മണിയോടെ ഇരുവരും ദാസനപുരയില്‍ നിന്നും മത്തിക്കരയിലെ താമസ സ്ഥലത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയായതിനാല്‍ ഏറെ വൈകിയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. ജിജോ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു.

കെ.എസ്.യു. ഇടുക്കി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും മുരിക്കാശ്ശേരി പാവനാത്മ കോളേജ് മുൻ ചെയർമാനുമാണ് ജിജോ ജോഷി. ലിബിന്‍ ദാസനപുര ഭാരതി നഴ്‌സിംഗ് കോളേജിലെ ജീവനക്കാരനാണ്. വിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കള്‍ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ജിജോയുടെ മൃതദേഹം നെലമംഗല സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോയി. ലിബിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു പോകും. ഭാരതി നഴ്‌സിംഗ് കോളേജ് അധികൃതരും കല വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും ആശുപത്രി നടപടിക്രമങ്ങള്‍ക്ക് സഹായം നല്‍കിവരുന്നു.
<br>
TAGS : ACCIDENT | BENGALURU
SUMMARY :Bike accident in Bengaluru; A Malayali youth who was undergoing treatment died, taking the death toll to two

Savre Digital

Recent Posts

പ്രശസ്ത തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

ചെന്നൈ: : പ്രശസ്ത തമിഴ് നടൻ മദൻ ബോബ്(71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു.…

7 hours ago

നമ്മ മെട്രോയിൽ ആദ്യം; മാറ്റിവയ്ക്കാനുള്ള കരളുമായി പാഞ്ഞ് ട്രെയിൻ, ശസ്ത്രക്രിയ വിജയകരം

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ അവയവ ഗതാഗതത്തിനു നമ്മ മെട്രോ ഉപയോഗിച്ച് അധികൃതർ. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ നിന്നു രാജരാജേശ്വരി…

9 hours ago

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: കണ്ടെത്തിയത് 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട്

തിരുവനന്തപുരം: നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍…

9 hours ago

സ്കൂൾ കുട്ടികളെ അപായപ്പെടുത്താൻ വാട്ടർ ടാങ്കിൽ കീടനാശിനി കലർത്തി; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…

9 hours ago

കോടനാട്ടെ വയോധികയുടെ കൊലപാതകം; അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

കൊച്ചി: എറണാകുളം കോടനാട് തോട്ടുവയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. 84 വയസ്സുകാരിയായ അന്നമ്മയെ കൊലപ്പെടുത്തിയതിനാണ്…

10 hours ago

നടി ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണം; 2 പേർ അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ 2 പേരെ ബെംഗളൂരു പോലീസ്…

10 hours ago