ബെംഗളൂരു: ബൈക്ക് കാറിൽ ഉരസിയതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റായ യുവാവിനെ ബൈക്കിൽ കാറിടിപ്പിച്ച് കൊലപ്പെടുത്തി. വിദ്യാരണ്യപുരയിൽ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വിദ്യാരണ്യപുരയിലെ നഞ്ചപ്പ സർക്കിളിൽ താമസിക്കുന്ന മഹേഷ് (21) ആണ് നടുറോഡിൽ കൊല്ലപ്പെട്ടത്.
ബാലാജി, ലികിത് എന്നീ സുഹൃത്തുക്കളെ വീട്ടിലിറക്കിയ ശേഷം ബൈക്കിൽ ഒറ്റയ്ക്ക് മടങ്ങുകയായിരുന്നു മഹേഷ്. ഇതിനിടെ റോഡിലുണ്ടായിരുന്ന കാറിൽ ബൈക്ക് ഉരസി. മഹേഷ് മാപ്പ് പറഞ്ഞെങ്കിലും പ്രകോപിതരായ കാർ യാത്രക്കാർ മഹേഷിന്റെ ബൈക്കിനെ പിന്തുടർന്നു. സ്വകാര്യ ബാങ്ക് ജീവനക്കാരനായ അരവിന്ദ്, ഇയാളുടെ സുഹൃത്ത് ചന്നകേശവ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ മഹേഷിന്റെ ബൈക്കിന് പിന്നിൽ കാറിടിപ്പിച്ചു.
വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് വീണ മഹേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഹെൽമെറ്റ് ധരിക്കാതിരുന്നതിനാൽ മഹേഷിന്റെ തലയ്ക്ക് ഗുരുതരമായ പരുക്കേൽക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതികളായ കാർ യാത്രക്കാരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
TAGS: BENGALURU | ACCIDENT
SUMMARY: Delivery agent killed in road rage incident
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…