കോഴിക്കോട്: കൊയിലാണ്ടിയില്‍ ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ യുവ സൈനികന്‍ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തില്‍ ആദര്‍ശ് (27) ആണ് മരിച്ചത്. പഞ്ചാബിലെ പത്താന്‍കോട്ട് എ എസ് സി (ഇന്ത്യന്‍ ആര്‍മി സര്‍വീസ് കോപ്‌സ്) ബറ്റാലിയനില്‍ നായിക് ആയിരുന്നു ആദര്‍ശ്.
ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്ന പുളിയഞ്ചേരി ഇല്ലത്ത് താഴെ നിജിന്‍ രാജ് (28), കൊയിലാണ്ടി കൊല്ലം കൈപ്പത്തുമീത്തല്‍ ഹരിപ്രസാദ് (27) എന്നിവര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊയിലാണ്ടി പാര്‍ക്ക് റസിഡന്‍സി ഹോട്ടലിനു സമീപമായിരുന്നു അപകടമുണ്ടായത്. ആദര്‍ശും സുഹൃത്തുക്കളും സഞ്ചരിച്ച ബുള്ളറ്റില്‍ ലോറി തട്ടുകയായിരുന്നു. ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ആദർശിന്‍റെ ശരീരത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
TAGS : BIKE ACCIDENT
SUMMARY : Bike hit by lorry accident; Young soldiers died
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. രോഗം സ്ഥിരീകരിച്ച 59കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിത കഴിയുകയാണ്.…
സിംഗപ്പൂർ: സിംഗപ്പൂരില്‍ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തില്‍ പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന് (53) ദാരുണാന്ത്യം. അസമീസ് ഗായകനായ സുബീന്‍…
തൃശൂർ:സുരേഷ് ഗോപി അപമാനിച്ച ആനന്ദവല്ലിക്ക് ആശ്വാസവുമായി കരുവന്നൂര്‍ ബാങ്ക്. തനിക്ക് പണം കിട്ടിയെന്നും സുരേഷ് ഗോപിയെ കാണുന്നതിനു പകരം ബാങ്ക്…
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാൻ പോകുന്നവർക്ക് ക്ഷേത്രങ്ങളിലെ തനത് ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ബോർഡ് ഉത്തരവിന് സ്‌റ്റേ.…
കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപകമാകുന്ന സാഹചര്യത്തില്‍, സമരങ്ങളില്‍ പോലീസ് ജലപീരങ്കി പ്രയോഗം താത്കാലികമായെങ്കിലും നിർത്തിവെക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്.…
കോഴിക്കോട്: ചുരം യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി ചുരം റോഡിലെ അപകടകരമായ കല്ലുകള്‍ ഉടന്‍ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന്…