കോട്ടയം: മെഡിക്കല്‍ കോളജ് അപകടത്തില്‍ മരണമടഞ്ഞ ബിന്ദുവിൻ്റെ മകൻ നവനീതിന് ജോലിയില്‍ പ്രവേശിച്ചു. ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തില്‍ തേർഡ് ഗ്രേഡ് ഓവർസീയർ തസ്തികയിലാണ് നിയമനം. തിരുനക്കര ദേവസ്വം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ വെച്ചാണ് നവനീത് നിയമന ഉത്തരവ് കൈമാറിയത്. മന്ത്രി വി.എൻ വാസവനും ചടങ്ങില്‍ പങ്കെടുത്തു.
ഇതോടെ സർക്കാർ കുടുംബത്തിന് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു. മകള്‍ നവമിയുടെ ചികിത്സ സർക്കാർ ചെലവില്‍ പുരോഗമിക്കുകയാണ്. എൻ.എസ്.എസിൻ്റെ നേതൃത്വത്തില്‍ കുടുംബത്തിന് വീടു വെച്ചു നല്‍കിയിരുന്നു. ഇതോടൊപ്പമാണ് മകൻ നവനീതിന് ദേവസ്വം ബോർഡിൻ ജോലി നല്‍കുന്നത്.
ആദ്യം മെഡിക്കല്‍ കോളജില്‍ തന്നെ ജോലി നല്‍കാമെന്നു സർക്കാർ പറഞ്ഞെങ്കിലും അമ്മ മരിച്ച സ്ഥലത്ത് ജോലി ചെയ്യാൻ താല്‍പര്യമില്ലെന്നു നവനീത് അറിയിക്കുകയായിരുന്നു. തുടർന്ന് മന്ത്രി വി.എൻ വാസവൻ ഇടപെട്ടാണ് ദേവസ്വം ബോർഡില്‍ ജോലി നല്‍കിയത്. കഴിഞ്ഞ ജൂലൈ മൂന്നിനാണ് മെഡിക്കല്‍ കോളജ് കെട്ടിട്ടം ഇടിഞ്ഞു വീണ് ബിന്ദു മരിക്കുന്നത്.
SUMMARY: Kottayam Medical College accident; Bindu’s son who died has joined government job
തിരുവനന്തപുരം: അഡ്വ. ഒ.ജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. ബിനു ചുള്ളിയിലാണ് വര്‍ക്കിംഗ് പ്രസിഡന്റ്.…
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗള്‍ഫ് യാത്രക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. ഒക്ടോബർ 15 മുതല്‍ നവംബർ 9 വരെയാണ്…
കൊച്ചി: തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരി നിഹാരയുടെ അറ്റുപോയ ചെവിയുടെ ഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാ സാഹിത്യ വേദി സീസന്‍ എജ്യുക്കേഷണല്‍ ട്രസ്റ്റുമായി സഹകരിച്ച് നടത്തിയ അഭിനയ ശില്‍പ്പശാല ഭാവസ്പന്ദന ജേര്‍ണി ഓഫ്…
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില്‍ ഭീഷണി സന്ദേശം എത്തിയത്.…
ഗാസ സിറ്റി: ഹമാസ് വിട്ടയച്ച ഏഴ് ബന്ദികളെ റെഡ് ക്രോസ് ഇസ്രായേൽ സൈനത്തിന് കൈമാറി. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമണ്. വടക്കൻ…