സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിച്ചത്. നേതാക്കൾ ഇത് കയ്യടിച്ച് പാസാക്കുകയായിരുന്നു. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്.

പാർട്ടിയിൽ തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ പരാജയം പാർട്ടിക്കേറ്റ മുറിവാണ്.പാർട്ടി വോട്ട് ചോർന്നോയെന്ന് പരിശോധിക്കണം. ലോക്കപ്പ് മർദനത്തെ എതിർക്കുന്ന ശക്തമായ നിലപാട് സിപിഐ സ്വീകരിക്കും. വേദിയിലിരിക്കാൻ യോഗ്യത ഇല്ലാത്തതുകൊണ്ടാണ് കെ.ഇ ഇസ്മയിലിനെ വിളിക്കാതിരുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

സെപ്റ്റംബർ എട്ടിനാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായത്. ഇന്ന് വൈകിട്ട് ആലപ്പുഴ ബീച്ചിൽ തയ്യാറാക്കിയിരിക്കുന്ന അതുൽ കുമാർ അഞ്ജാൻ ന​ഗറിലാണ് പൊതുസമ്മേളനം. വോളിണ്ടിയർ പരേഡിന് പിന്നാലെ നടക്കുന്ന പൊതുസമ്മേളനം സിപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.
SUMMARY: Binoy Vishwam will continue as CPI state secretary.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളത്തില്‍ കിട്ടിയത് വലിയ സ്വീകാര്യത, രണ്ട് സര്‍ക്കാരുമായി പ്രവര്‍ത്തിക്കാൻ കഴിഞ്ഞു; രാജേന്ദ്ര അര്‍ലേക്കര്‍

തിരുവനന്തപുരം: കേരളത്തില്‍ വലിയ സ്വീകാര്യതയാണ് കിട്ടിയതെന്നും അത് ഇവിടുത്തെ ജനങ്ങളുടെ മികവാണെന്നും...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് പട്ടാമ്പി പള്ളിപ്പുറം പരുതൂർ, കുഞ്ഞത്തട്ടിൽ വളപ്പിൽ വീട്ടിൽ ചന്ദ്രിക....

മഹാനവമി ദിവസം ചരിത്രം കുറിച്ച്‌ കൊച്ചി വാട്ടര്‍ മെട്രോ; ഒറ്റ ദിവസം യാത്ര ചെയ്തത് 15507 പേര്‍

കൊച്ചി: പൂജാവധി ദിനങ്ങളില്‍ അഭിമാനാർഹമായ നേട്ടം കൈവരിച്ച്‌ കേരളത്തിന്റെ യാത്രാസംസ്കാരത്തില്‍ വേറിട്ട...

സമാധാന ബോണ്ട് നോട്ടീസ് ചോദ്യം ചെയ്ത് നേഹ ബോറ; ഡല്‍ഹി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി

ഡല്‍ഹി: കോക്ക്‌റോച്ച്‌ ജനതാ പാർട്ടിയുടെ (CJP) പ്രതിഷേധ പരിപാടികളുമായി തനിക്ക് യാതൊരു...

ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി അനുപമയെ മാറ്റി

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ഓഫീസ് വഴിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഗതാഗത...

നെടുമ്പാശേരി വാഹനാപകടം: സുഹൈല്‍ ബോസ്റ്റല്‍ സ്‌കൂളില്‍ തുടരും, ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം...

മാസപ്പടി കേസ്: നാളെ ഹാജരാകില്ല, ഇഡിയ്ക്ക് മറുപടി നല്‍കി പിണറായി വിജയൻ

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിണറായി വിജയൻ...

‘ഒരിക്കല്‍ ശരിയെന്ന് തോന്നിയത് എക്കാലവും ശരിയാകണമെന്നില്ല’; പാര്‍ട്ടിയുമായി അകലുന്നുവെന്ന സൂചനയുമായി പി.പി ദിവ്യയുടെ കുറിപ്പ്

കണ്ണൂർ: സിപിഎമ്മുമായി അകലുകയാണെന്ന സൂചന നല്‍കുന്ന പരോക്ഷ കുറിപ്പുമായി കണ്ണൂർ ജില്ലാ...

Related Articles

Popular Categories