Categories: KERALATOP NEWS

ബിപിൻ സി. ബാബുവും മധു മുല്ലശേരിയും ബിജെപി സംസ്ഥാന സമിതിയില്‍

തിരുവനന്തപുരം: സിപിഐഎം മുൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ബിപിൻ സി ബാബുവും മംഗലപുരം ഏരിയാ സെക്രട്ടറിയുമായിരുന്ന മധു മുല്ലശേരിയും ബിജെപി സംസ്ഥാന കമ്മറ്റിയില്‍. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇരുവരെയും നാമനിർദ്ദേശം ചെയ്തത്. അംഗത്വമെടുത്ത് ഒരാഴ്ചയ്ക്കുള്ളിലാണ് ഇരുവരെയും സംസ്ഥാന സമിതിയില്‍ എത്തിയത്.

ഭാര്യ നല്‍കിയ ഗാർഹിക പീഡനക്കേസില്‍ ബിപിൻ സി ബാബുബിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം പോലീസ് കേസെടുത്തിരുന്നു. സിപിഐഎം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായിരുന്നു ബിപിൻ സി ബാബു. സിപിഐഎം ആലപ്പുഴ ജില്ലയില്‍ വിഭാഗീയത തലവേദനയായി നിന്നപ്പോഴാണ് പ്രധാന നേതാവായ ബിപിൻ സി ബാബു പാർട്ടി വിട്ടത്.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്‌ണപുരം ഡിവിഷൻ അംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റ് അംഗം എന്നീ പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.

TAGS : BJP
SUMMARY : Bipin C. Babu and Madhu Mullashery in BJP state committee

Savre Digital

Recent Posts

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആശ്വാസം

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം…

2 minutes ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…

55 minutes ago

സരോവരത്ത് കണ്ടെത്തിയ മൃതദേഹം വിജിലിന്‍റേത് തന്നെ; സ്ഥിരീകരിച്ചത് ഡിഎൻഎ പരിശോധനയില്‍

കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന്…

2 hours ago

യുവതിയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…

3 hours ago

എംഎംഎ നേതൃത്വ ക്യാമ്പ്

ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…

3 hours ago

ക്രിസ്മസ് അവധി: കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 66 സ്പെഷ്യല്‍ സര്‍വീസുകള്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി. ഡിസംബർ 19, 20, 23,…

3 hours ago