ബെംഗളൂരു:പക്ഷിപ്പനി ബാധിച്ച് ബള്ളാരിയിലെ സന്ദൂരിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചത്തത് 2100 കോഴികൾ. ആന്ധ്രാപ്രദേശിൽനിന്നും തെലങ്കാനയിൽനിന്നും കൊണ്ടുവന്ന കോഴികളാണ് ചത്തത്. ചത്ത കോഴികളുടെ സാംപിളുകൾ പരിശോധിച്ചതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ ദിവസം 100 മുതൽ 200 വരെ കോഴികൾ ചാകുന്നുണ്ടെന്ന് മൃഗസംരക്ഷണവകുപ്പ് പറഞ്ഞു. കൂടുതല്‍ കോഴികളില്‍ രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
കര്‍ണാടകയില്‍ ബള്ളാരി, റായ്ച്ചുർ, ചിക്കബെല്ലാപുര ജില്ലകളിലാണ് പക്ഷപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെ കൊല്ലാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. ചിക്കബെല്ലാപുരയിൽ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിട്ടുണ്ട്. കോഴിക്കച്ചവട തൊഴിലാളികൾക്കിടയിൽ പ്രത്യേക നിരീക്ഷണവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്.
<BR>
TAGS : BIRD FLU | BALLARI
SUMMARY : Bird flu: 2100 chickens die in a week
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന് നംഖോറില്‍ നടന് ദുല്‍ഖര്‍ സല്മാന് ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…
മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…