കോട്ടയം: പക്ഷിപ്പനി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോഴി, താറാവ്, കാട എന്നിവ വളർത്തുന്നതിനും വില്‍ക്കുന്നതിനും നിരോധനമേർപ്പെടുത്തിയ സർക്കാർ ഉത്തരവ് കർഷകരുടെ നട്ടെല്ലൊടിക്കുന്നു. നഷ്ടപരിഹാരം മുടങ്ങിയതിന് പിന്നാലെയാണ് വായ്പയെടുത്ത് കോഴി – താറാവ് വളർത്തല്‍ തുടങ്ങിയവരെല്ലാം കടക്കെണിയിലാക്കുന്ന സർക്കാർ തീരുമാനം.
ഭൂരിഭാഗം പേരുടെയും വായ്പാത്തിരിച്ചടവ് മുടങ്ങി. പക്ഷിപ്പനിക്കാലത്ത് സാധാരണ മൂന്നുമാസമാണ് നിയന്ത്രണം. അതനുസരിച്ച് ജൂണില്‍ പക്ഷിപ്പനി വന്ന ഇടങ്ങളില്‍ ഈ മാസത്തോടെ വളർത്തല്‍ പുന:രാരംഭിക്കാൻ കഴിയുമായിരുന്നു. എന്നാല്‍, നിരോധനം വന്നതോടെ ഇനി ഈ വർഷം മൂന്ന് താലൂക്കുകളില്‍ പക്ഷികളെ വളർത്താൻ കഴിയില്ല.
ജില്ലയിലെ കർഷകർക്ക് അരക്കോടിയിലേറെ രൂപയുടെ നഷ്ടപരിഹാരം ലഭിക്കാനുണ്ട്. കേന്ദ്ര ഫണ്ട് മുടങ്ങിയതാണ് കാരണമായി സർക്കാർ പറയുന്നത്. മാസങ്ങളായി വരുമാനമില്ലാത്ത കർഷകർക്ക് മറ്റ് മാർഗങ്ങള്‍ തേടേണ്ട അവസ്ഥയാണ്.
TAGS : BIRD FLU | KOTTAYAM
SUMMARY : Bird flu control; Ban in three taluks of Kottayam
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…