ബെംഗളൂരു: കർണാടകയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ചിക്കബല്ലാപുര വരദഹള്ളി ഗ്രാമത്തിലാണ് രോഗം സ്ഥിരീകരിച്ചത്. വരദഹള്ളി മാർക്കറ്റിൽ നിന്ന് കൊണ്ടുവന്ന കോഴികളിലാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭോപ്പാലിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ആരോഗ്യ വകുപ്പ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായി അടിയന്തര യോഗം വിളിച്ചുചേർത്ത് മുൻകരുതൽ നടപടികൾ എടുക്കാൻ നിർദേശിച്ചു.
ഗ്രാമത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ വ്യാഴാഴ്ച മുതൽ കോഴി വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വരദഹള്ളി ഗ്രാമത്തിൽ നിന്ന് കോഴികളെ പുറത്തേക്ക് കൊണ്ടുപോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
വരദഹള്ളി ഗ്രാമത്തിൽ 405 ജനസംഖ്യയുള്ള 96 വീടുകളുണ്ട്. ഇവിടെ കോഴികളുടെ സർവേ ഇതിനകം നടത്തിയിട്ടുണ്ട്. ഗ്രാമത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളുടെയും കോഴികളുടെയും സർവേ നടത്തും. രോഗബാധ ഇല്ലാതാക്കാൻ റോഡുകളിൽ ബ്ലീച്ചിംഗ് പൗഡർ വിതറുകയും വാഹനങ്ങൾ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യുമെന്ന് ചിക്കബല്ലാപുര ഡെപ്യൂട്ടി കമ്മീഷണർ പി.എൻ. രവീന്ദ്ര പറഞ്ഞു.
TAGS: BIRD FLUE
SUMMARY: State first bird flu outbreak in Chikkaballapur’s Varadahalli village
ബെംഗളൂരു:ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ 10 പേർ മരണപ്പെട്ട സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്…
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. രണ്ടുമരണം കൂടി സ്ഥിരീകരിച്ചു. തിങ്കളാഴ്ച മരിച്ച തിരുവനന്തപുരം സ്വദേശിയായ…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം 'ഓണാരവം 2025' കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനത്തിൽ കേരള ഡെപ്യൂട്ടി…
കോഴിക്കോട്: വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി…
ബെംഗളൂരു: ബുക്കർപ്രൈസ് ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജികൾ കർണാടക ഹൈകോടതി തള്ളി.…
തിരുവനന്തപുരം: പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി - നോര്‍ക്ക കെയര്‍' നടപ്പിലാക്കുകയാണെന്ന് നോര്‍ക്ക…