LATEST NEWS

ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു; ഒഴിവായത് വൻ ദുരന്തം

ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.  ജയ്പൂരില്‍ നിന്നുള്ള ഇൻഡിഗോയുടെ 6 ഇ 816 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തകരാറ് ഉടനടി തിരിച്ചറിഞ്ഞ പൈലറ്റ് വിമാനം നിയന്ത്രിച്ച്‌ കൃത്യമായി ലാൻഡ് ചെയ്യുകയായിരുന്നു.

പൈലറ്റിന്റെ മനസാന്നിധ്യം മൂലമാണ് വൻ അപകടം ഒഴിവായത്. വലിയ ശബ്ദം ക്യാബിനുള്ളില്‍ കേട്ടുവെന്നും പിന്നാലെ വിമാനം വിറയ്ക്കാൻ ആരംഭിച്ചുവെന്നുമാണ് അപകടത്തേക്കുറിച്ച്‌ യാത്രക്കാർ പ്രതികരിക്കുന്നത്. അപകടം കൂടാതെ ലാൻഡ് ചെയ്യിച്ച പൈലറ്റിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് യാത്രക്കാർ. സംഭവത്തില്‍ യാത്രക്കാർക്കോ വിമാന കമ്പനി ജീവനക്കാർക്കോ പരുക്കേറ്റിട്ടില്ല.

സംഭവത്തിന് പിന്നാലെ എയർപോർട്ട് അധികൃതർ റണ്‍വേയില്‍ പരിശോധന നടത്തി. സംഭവത്തെത്തുടർന്ന് വിമാനത്താവള അധികൃതർ റണ്‍വേ പരിശോധനകള്‍ നടത്തി. പക്ഷി ഇടിച്ചതിനെത്തുടർന്ന് ഇൻഡിഗോ വിമാനത്തിന് എന്തെങ്കിലും എഞ്ചിൻ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഒരു എഞ്ചിനീയറിംഗ് സംഘത്തെ വിന്യസിച്ചു. സാങ്കേതിക വിലയിരുത്തലിനായി വിമാനം ഹാംഗറിലേക്ക് മാറ്റി.

SUMMARY: Bird hits IndiGo flight’s engine during landing; major disaster averted

NEWS BUREAU

Recent Posts

മൂഴിയാര്‍ ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ്; ഷട്ടറുകള്‍ തുറന്നേക്കും

പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…

13 minutes ago

മാവേലി എക്സ്പ്രസിൽ അധിക കോച്ച് അനുവദിച്ചു

മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…

47 minutes ago

കെ.ജെ. ഷൈനെതിരായ സൈബര്‍ അധിക്ഷേപ കേസ്: കെ.എം. ഷാജഹാൻ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…

60 minutes ago

ഓപ്പറേഷൻ നുംഖോര്‍: അമിത് ചക്കാലക്കല്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…

2 hours ago

നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…

2 hours ago

അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം; കോട്ടയം സ്വദേശിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തില്‍ കോട്ടയം സ്വദേശിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു. പന്നിയങ്കരയില്‍ കഴിഞ്ഞ ദിവസം മരിച്ച…

3 hours ago