തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ നയിക്കുന്ന സംസ്ഥാന ബിജെപിയ്ക്ക് ഇനി പുതിയ മുഖം. എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് ജനറല്‍ സെക്രട്ടറിമാർ. വിവിധ മേഖല അധ്യക്ഷൻമാരെയും പ്രഖ്യാപിച്ചു. ഇ. കൃഷ്ണദാസാണ് ട്രഷറർ. മേഖല അധ്യക്ഷൻമാരായി കെ.ശ്രീകാന്ത്, വി.ഉണ്ണികൃഷ്ണൻ, എ.നാഗേഷ്, എൻ.ഹരി, ബി.ബി.ഗോപകുമാർ എന്നിവരെയും നിയോഗിച്ചു.
ഡോ.കെ.എസ്.രാധാകൃഷ്ണൻ (എറണാകുളം), സി.സദാനന്ദൻ (കണ്ണൂർ), പി.സുധീർ (തിരുവനന്തപുരം), സി.കൃഷ്‌ണകുമാർ (പാലക്കാട്), ബി.ഗോപാലകൃഷ്‌ണൻ (തൃശ്ശൂർ), ഡോ.അബ്ദുള്‍ സലാം (തിരുവനന്തപുരം), ആർ.ശ്രീലേഖ ഐപിഎസ് (റിട്ട) (തിരുവനന്തപുരം), കെ. സോമൻ (ആലപ്പുഴ), കെ.കെ. അനീഷ്കുമാർ (തൃശൂർ), അഡ്വ.ഷോണ്‍ ജോർജ് (കോട്ടയം) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ
അശോകൻ കുളനട (പത്തനംതിട്ട), കെ.രഞ്ജിത്ത് (കണ്ണൂർ), രേണു സുരേഷ് (എറണാകുളം), വി.വി.രാജേഷ് (തിരുവനന്തപുരം), പന്തളം പ്രതാപൻ (ആലപ്പുഴ), ജിജി ജോസഫ് (എറണാകുളം), എം.വി.ഗോപകുമാർ (ആലപ്പുഴ), പൂന്തുറ ശ്രീകുമാർ (തിരുവനന്തപുരം), പി.ശ്യാംരാജ് (ഇടുക്കി), എം.പി.അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം) എന്നിവരെ സെക്രട്ടറിമാരായി നിയോഗിച്ചു.
കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍ അനുകൂലികളെ ഒഴിവാക്കി രാജീവ് ചന്ദ്രശേഖരിന് അടുപ്പമുള്ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നു എന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍ അനുകൂലികളെ ഒഴിവാക്കി ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ, മീഡിയ കണ്‍വീനർമാർമാരും രാജീവ് ചന്ദ്രശേഖരന്റെ വിശ്വസ്ഥരാണ്.
SUMMARY: BJP announces state office bearers; 4 general secretaries
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തി. വ്യാഴാഴ്ച…
ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു കെ.ജി ഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ…
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍…
കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…
ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…