ബെംഗളൂരു: മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ വീണ്ടും ബി.ജെ.പി.യിലെക്കെന്ന് സൂചന. പാർട്ടിയുടെ രണ്ടുനേതാക്കൾ തന്നെ സമീപിച്ച് തിരിച്ചുവരാൻ ക്ഷണിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. തിങ്കളാഴ്ച. ശിവമോഗയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്, എന്നാൽ ആരാണ് ക്ഷണിച്ചെതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇക്കാര്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്നും പ്രവർത്തകരുമായി ചർച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ബി.ജെ.പി.യുടെ താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്നവരാണെന്നും അങ്ങനെത്തന്നെ തുടരുമെന്നും ഈശ്വരപ്പ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മകൻ കെ.ഇ. കാന്തേഷിന് ഹാവേരിയിൽ സീറ്റ് നൽകാതിരുന്നതിൽ പ്രതിഷേധിച്ച് മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര മത്സരിച്ച ശിവമോഗയിൽ ഈശ്വരപ്പ വിമത സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഈശ്വരപ്പയ്ക്ക് 30,050 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ, രാഘവേന്ദ്ര 2.43 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ബിജെയില്‍ നിന്ന് ഈശ്വരപ്പയെ ആറുവർഷത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
<br>
TAGS : ESHWARAPPA | BJP | KARNATAKA
SUMMARY : BJP has invited him to return to party.Eshwarappa says
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ ജോലി സമയം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കിടക്കകളുടെ എണ്ണം നോക്കാതെയാണ് ജോലി…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് മാത്രം ഒരു പവന് 1,520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്…
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷം. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ന് രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച്,…
കണ്ണൂർ: നഗരത്തിലെ വനിതാഹോസ്റ്റലിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിങ്കൾ രാത്രി താവക്കരയിലെ വനിതാ ഹോസ്റ്റലിൽ കയറാൻ ശ്രമിച്ചയാളാണ് പിടിയിലായത്. ഹോസ്റ്റലിലെ…
ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ബ്രദേഴ്സ് പറവൂർ കണ്ണൂർ ജേതാക്കളായി. ജാസ് വണ്ടൂരിന്റെ റോപ്പ് വാരിയേഴ്സ്, അലയൻസ്…
ബെംഗളൂരു: കര്‍ണാടകയില്‍ 422 മെഡിക്കൽ പിജി സീറ്റിനുകൂടി അനുമതിനൽകി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി). ഇതോടെ സർക്കാർ മെഡിക്കൽ കോളേജുകളിലെ…