KERALA

ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്

ന്യൂഡൽഹി: മലയാളിയായ സി.സദാനന്ദൻ ഉൾപ്പടെ നാല് പേരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് കേന്ദ്രസർക്കാർ. മുംബൈ ഭീകരാക്രമണ കേസ് പ്രോസിക്യൂട്ടർ ഉജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ശ്രീംഗല, ചരിത്രകാരി മീനാക്ഷി ജെയിൻ എന്നിവരെയാണ് കേന്ദ്രസർക്കാർ നിർദേശപ്രകാരം രാഷ്ട്രപതി ദ്രൗപതി മുർമ്മു നോമിനേറ്റ് ചെയ്തത്.

നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് സി. സദാനന്ദൻ.  കേരളത്തിൽനിന്ന് പി.ടി ഉഷയെ നേരത്തെ രാജ്യസഭാംഗമാക്കിയിരുന്നു. സുരേഷ്ഗോപിയും രാജ്യസഭാംഗമായിരുന്നു.
SUMMARY: BJP leader C. Sadanandan to Rajya Sabha

NEWS DESK

Recent Posts

നെന്മാറ സജിത കൊലക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 16ന്

പാലക്കാട്: നെന്മാറയില്‍ സജിതയെ വെട്ടിക്കൊന്ന കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാ വിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. മുഖത്ത്…

20 minutes ago

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവെ തെന്നി വീണു; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവെ തെന്നിവീണ യുവതിക്ക് ദാരുണാന്ത്യം. ചിറയിന്‍കീഴ് ചെറുവള്ളിമുക്ക് പറയത്തകോണം കിഴുവില്ലം സ്നേഹ തീരംവീട്ടില്‍ എം.ജി.…

30 minutes ago

സ്വർണവിലയില്‍ സർവകാല റെക്കോഡ്; ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 2,400 രൂപ

കൊച്ചി: സ്വർണവിലയിൽ വീണ്ടും റെക്കോഡ് വർധന. ഒരു പവൻ സ്വർണത്തിന് 2,400 രൂപയാണ് ഇന്ന് വർധിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന…

1 hour ago

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം സമാപിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സമാപിച്ചു. ‘കെകെഎസ് പൊന്നോണം 2025’ എന്ന പേരിൽ ബ്രുക്ഫീൽഡിലുള്ള സിഎംആർഐടിയിൽ നടന്ന …

1 hour ago

സത്യൻ ചലച്ചിത്ര പുരസ്കാരം നടി ഉർവശിക്ക്

തിരുവനന്തപുരം: കേരള കൾച്ചറൽ ഫോറത്തിന്റെ ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവശിക്ക്. മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…

3 hours ago

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടൽ; ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു

ന്യൂദൽഹി: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയിലെ (എൽഒസി) ഒരു നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.…

3 hours ago