ന്യൂഡല്‍ഹി: ബിഹാറിലെ ബിജെപി നേതാവും പ്രമുഖ വ്യവസായിയുമായ ഗോപാല്‍ ഗംഗെ വെടിയേറ്റ് മരിച്ചു. പാട്‌നയിലെ വീടിനു മുന്നില്‍ ഇന്നലെ രാത്രി 11 മണിയോടെ കൊല്ലപ്പെട്ടത്. ഗോപാല്‍ ഗംഗെയുടെ മകന്‍ ആറ് വര്‍ഷം മുന്‍പ് വെടിയേറ്റു മരിച്ചിരുന്നു.
കൊലപാതകം നടത്തിയ ആളെയോ എന്താണ് കാരണമെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. പാട്‌നയിലെ ഗാന്ധി മൈതാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പനാഷെ ഹോട്ടലിന് സമീപത്താണ് സംഭവം. പനാഷെ ഹോട്ടലിന് സമീപമുള്ള ട്വിന്‍ ടവര്‍ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് ഗോപാല്‍ ഗംഗെ കഴിഞ്ഞിരുന്നത്. വീട്ടിലേക്ക് പോകുന്നതിനിടെയാണ് അക്രമണം ഉണ്ടായത്. അക്രമി വെടിയുതിര്‍ത്തശേഷം സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഗംഗെ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
സ്ഥലത്ത് നിന്ന് വെടിയുണ്ടയും മറ്റു വസ്തുക്കളും പോലീസ് കണ്ടെത്തി. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് ദീക്ഷ പറഞ്ഞു. സി സി ടി വി ദൃശ്യങ്ങളടക്കം ശേഖരിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നത്.
ആറുവര്‍ഷം മുമ്പ് മകന്‍ ഗുഞ്ജന്‍ ഗംഗെ സമാനമായ രീതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കിയിരുന്നെങ്കില്‍ സമാന സംഭവം ആവര്‍ത്തിക്കില്ലായിരുന്നുവെന്നും ബിഹാര്‍ ക്രിമിനലുകളുടെ താവളമായി മാറിയെന്നും പപ്പു യാദവ് എം പി ആരോപിച്ചു.
SUMMARY: BJP leader shot dead in Bihar
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80…
തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ തീവപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ച്…
കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ചിത്രമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള നേരില്‍ കണ്ട് പരിശോധിക്കാനായി ഹൈക്കോടതി…
പാലക്കാട്: പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചത്. കുട്ടിയെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റി.കുട്ടി…
തിരുവനന്തപുരം: കേരളത്തിൽ ഒരു ദിവസത്തെ ക്ഷീണത്തിനു ശേഷം തിരിച്ചുകയറി സ്വർണവില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.…
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.…