ബെംഗളൂരു: ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ പാര്‍ട്ടിയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കി. അച്ചടക്കലംഘനത്തിനാണ് നടപടി. വിജയപുരയില്‍ നിന്നുള്ള എംഎല്‍എയാണ് യത്‌നാല്‍. ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നിരവധി തവണ താക്കീത് നല്‍കിയിട്ടും അച്ചടക്കം പാലിക്കാത്തതിന് കേന്ദ്ര അച്ചടക്ക സമിതി അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയായിരുന്നു. അച്ചടക്ക സമിതി നേരത്തേ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് യത്നാല്‍ നല്‍കിയ ശരിയായി തൃപ്തികരമല്ലാത്തതിനാലാണ് നടപടി.
മുന്‍പ് രണ്ടു തവണ അച്ചടക്ക സമിതി കാരണം കാണിക്കല്‍ നോട്ടീസുകള്‍ എംഎല്‍എയ്ക്ക് അയച്ചിരുന്നു. എന്നാല്‍ യത്നാല്‍ ആവര്‍ത്തിച്ച് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പാര്‍ട്ടി അച്ചടക്കം ലംഘിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പുറത്താക്കല്‍ തീരുമാനത്തില്‍ എത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
TAGS: KARNATAKA | BJP
SUMMARY: BJP expels Basangouda Patil Yatnal from party for 6 years
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…