ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ ബിജെപി എംഎൽഎ ഭരത് ഷെട്ടിക്കെതിരെ കേസ്. മംഗളൂരു സിറ്റി കോർപ്പറേഷനിലെ കോൺഗ്രസ് കോർപ്പറേറ്ററായ കെ.അനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാവൂർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാഹുൽ ഗാന്ധിയെ പരാമർശിച്ച് എംഎൽഎ ഭരത് ഷെട്ടി പ്രകോപനപരമായ പ്രസ്താവന നടത്തിയെന്ന് കെ.അനിൽ പരാതിയിൽ പറഞ്ഞു. കേസിൽ അന്വേഷണം നടക്കുകയാണെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഭരത് ഷെട്ടിക്കെതിരെ രൂഷ വിമർശനം നടത്തി.
ഞായറാഴ്ച സൂറത്ത്കലിൽ നടന്ന സമ്മേളനത്തിനിടെയാണ് അദ്ദേഹം വിവാദ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധിയെ പാർലമെൻ്റിനുള്ളിൽ അറസ്റ്റുചെയ്യണമെന്നും തല്ലണമെന്നുമായിരുന്നു എംഎൽഎയുടെ പ്രസ്താവന. ഇതോടെ വ്യാപക വിമർശനമാണ് എംഎൽഎക്കെതിരെ ഉയർന്നത്.
TAGS: KARNATAKA | RAHUL GANDHI | BHARAT SHETTY
SUMMARY: BJP MLA Bharath Shetty booked for remarks against Rahul Gandhi
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കാലാവധി നീട്ടി നല്‍കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ…
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…
ന്യൂഡൽഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്…
കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന്…
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…