BENGALURU UPDATES

ഗുണ്ടാതലവനെ അക്രമിസംഘം വെട്ടിക്കൊന്നു; ബിജെപി എംഎൽഎ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ ഭാരതി നഗറിൽ ഗുണ്ടാതലവനായ ശിവകുമാർ എന്ന ബിക്ലു ശിവുവിനെ(40) അക്രമിസംഘം വെട്ടിക്കൊന്നു. സംഭവത്തിൽ കെആർപുര മണ്ഡലത്തിലെ ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ബൈരതി ബസവരാജ് ഉൾപ്പെടെ 5 പേർക്കെതിരെ പോലീസ് കേസെടുത്തു. ഭാരതിനഗറിലെ മിനി അവന്യുറോഡിലെ വീടിനടുത്തുവച്ചാണ് വടിവാളുമായെത്തിയ നാലംഗ സംഘം ശിവുവിനെ ആക്രമിച്ചത്. കൊലപാതകത്തിനു ശേഷം സംഘം ബൈക്കിൽ രക്ഷപ്പെട്ടു.

തുടർന്ന് ശിവുവിന്റെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എംഎൽഎയ്ക്കും മറ്റു 4 പേർക്കുമെതിരെ പോലീസ് കേസെടുത്തു. സ്വത്ത് തർക്കമാണ് കൊലപാതകത്തിനു കാരണമെന്നും എംഎൽഎയുടെ പ്രോത്സാഹനമാണ് ഇതിലേക്കു നയിച്ചതെന്നുമാണ് ശിവുവിന്റെ അമ്മ ആരോപിക്കുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള ശിവുവിനെതിരെ 11 കേസുകൾ നിലവിലുണ്ട്.

എന്നാൽ കൊലപാതകവുമായി ബന്ധമില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് തനിക്കെതിരെ കേസെടുത്തതെന്നും ബൈരതി ബസവരാജ് എംഎൽഎ പ്രതികരിച്ചു.

SUMMARY: BJP MLA booked over rowdy’s murder

WEB DESK

Recent Posts

സാമ്പത്തിക തട്ടിപ്പ്; നിവിൻ പോളിക്കും അബ്രിഡ് ഷൈനുമെതിരേ കേസ്

കൊച്ചി: സാമ്പത്തിക തട്ടിപ്പിന് നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തു. തലയോലപ്പറമ്പ് സ്വദേശി ഷംനാസാണ് പരാതി നല്‍കിയത്. ഒരു കോടി രൂപ…

1 minute ago

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക്; മകളുടെ മൃതദേഹം യുഎഇയില്‍ സംസ്കരിക്കും

ഷാർജ: ഷാർജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാല്‍, വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍…

25 minutes ago

ഓൺലൈൻ വാതുവയ്പിൽ ലക്ഷങ്ങൾ നഷ്ടമായി; പോലീസ് കോൺസ്റ്റബിൾ സ്റ്റേഷനിൽ ജീവനൊടുക്കി

ബെംഗളൂരു: ചിക്കബല്ലാപുര ഓൺലൈൻ വാതുവയ്പിൽ ലക്ഷങ്ങൾ നഷ്ടമായതിൽ മനംനൊന്ത് പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി. ബെംഗളൂരു നോർത്ത് ജില്ലയിലെ മഞ്ചെനഹള്ളി പോലീസ്…

1 hour ago

സിപിഎം മുന്‍ എംഎല്‍എ ആയിഷാ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്

കൊല്ലം: സിപിഐഎം മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ…

2 hours ago

സ്ത്രീകളുടെ കൂട്ടക്കൊല: വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ കാണാനില്ലെന്ന് പോലീസ്, നിഷേധിച്ച് അഭിഭാഷകർ

മംഗളൂരു: ധർമസ്ഥലയിൽ ബലാത്സംഗത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ കാണ്മാനില്ലെന്ന് പോലീസ്. ശുചീകരണതൊഴിലാളി…

2 hours ago

വിവാദങ്ങൾക്കും വിലക്കിനും ഒടുവിൽ പേരുമാറ്റം; ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഇന്ന് തിയേറ്ററുകളിൽ

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന 'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' ഇന്ന് തിയേറ്ററുകളിലെത്തും. തലക്കെട്ടിലെ…

3 hours ago