തൊഴിലാളികളുടെ വീടുകൾ പൊളിച്ചുമാറ്റി; ബിജെപി എംഎൽഎ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്

ബെംഗളൂരു: പീനിയയിലെ ചേരിപ്രദേശത്ത് താമസിക്കുന്ന തൊഴിലാളികളുടെ വീടുകൾ പൊളിച്ചുമാറ്റിയതിന് ബിജെപി എംഎൽഎ മുനിരത്ന ഉൾപ്പെടെ മറ്റ് ആറ് പേർക്കെതിരെ കേസെടുത്തു. തൊഴിലാളികൾ നൽകിയ പരാതിയിലാണ് നടപടി. പീനിയയിലെ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് അക്കമഹാദേവി ലേഔട്ടിന് സമീപം താമസിക്കുന്ന 60 ഓളം വീടുകളാണ് മുൻകൂർ അറിയിപ്പില്ലാതെ മുനിരത്നയും കൂട്ടാളികളും ജെസിബി മെഷീനുമായി എത്തി പൊളിച്ചുമാറ്റുകയായിരുന്നു.

സംഭവത്തിൽ ഓരോ വീടുകൾക്കും 20,000 രൂപ മുതൽ 70,000 രൂപ വരെ പണവും ഏകദേശം 30 ഗ്രാം സ്വർണ്ണവും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. സംഭവത്തിനിടെ പ്രതികൾ ചില സ്ത്രീകളെ ശാരീരികമായി ആക്രമിച്ചതായും പരാതിയിലുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആർഎംസി യാർഡ് പോലീസ് അറിയിച്ചു.

TAGS: BENGALURU | BBMP
SUMMARY: BJP mla including six booked on demolishing houses

Savre Digital

Recent Posts

ശബരിമലയില്‍ വൻ ഭക്തജനത്തിരക്ക് തുടരുന്നു; മണ്ഡലപൂജയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു

പത്തനംതിട്ട: ശബരിമലയില്‍ ഇന്നും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 12 മണി വരെ 45,875 പേരാണ് ദർശനം പൂർത്തിയാക്കിയത്. ഒരു…

24 minutes ago

ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

കാസറഗോഡ്: കാസറഗോഡ് യുവതിയെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ് ഉപ്പള സോങ്കാലില്‍ ആയിരുന്നു സംഭവം. കൊടങ്കൈ റോഡിലെ മൊയ്തീൻ…

1 hour ago

നടിയെ ആക്രമിച്ച കേസ്; എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പള്‍സര്‍ സുനിയടക്കം ആറ് പേര്‍ക്കും ശിക്ഷ വിധിച്ച്‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…

2 hours ago

ഇൻഡിഗോ പ്രതിസന്ധി: നാല് ഡിജിസിഎ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം,…

3 hours ago

‘സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ചിത്രപ്രിയ അല്ല’; പോലിസിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച്‌ സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…

4 hours ago

നടിയെ ആക്രമിച്ച കേസ്: പാസ്പോര്‍ട്ട് ആവശ്യപ്പെട്ട് നടൻ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…

5 hours ago