ബെംഗളൂരു: സംസ്ഥാനത്തെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ പിടികൂടാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണവുമായി ബിജെപി വിമത പക്ഷ നേതാക്കൾ. മഹാദേവപുരയിൽ മുൻ മന്ത്രി അരവിന്ദ് ലിംബാവലിയുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടി സംഘടിപ്പിച്ചു.
സംസ്ഥാനത്ത് അനധികൃതമായി കഴിയുന്ന ബംഗ്ലദേശി പൗരൻമാരെ പിടികൂടുന്നതിൽ സിദ്ധരാമയ്യ സർക്കാർ വീഴ്ച വരുത്തുന്നതായി ലിംബാവലി ആരോപിച്ചു. പൊലീസ് കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ മറ്റൊരു പശ്ചിമ ബംഗാളായി കർണാടക മാറുമെന്നും അദ്ദേഹം പറഞ്ഞു. രമേഷ് ജാർക്കിഹോളി എംഎൽഎ, മുൻ എംപിമാരായ ജി.എം. സിദ്ധേശ്വര, പ്രതാപ് സിംഹ, ബി.വി. നായിക്ക്, മുൻ മന്ത്രി കുമാർ ബങ്കാരപ്പ എന്നിവരാണ് പ്രചാരണത്തിനു നേതൃത്വം നൽകുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയെ എതിർക്കുന്ന നേതാക്കളാണിവർ. നേരത്തേ വഖഫ് ഭൂമി പ്രശ്നത്തിലും വിമത പക്ഷം സമാന്തര സമരങ്ങൾ നടത്തിയിരുന്നു.
SUMMARY: BJP rebel leaders launches drive on illegal bangla immigrants.
കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് അച്ഛനും മകള്‍ക്കും പരുക്ക്. എറണാകുളം – നിലമ്പൂർ എക്സ്പ്രസ് ട്രെയിനില്‍…
മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് കോഴി ഫാമില്‍ വെള്ളം കയറി 2000 കോഴികള്‍ ചത്തു. വഴിക്കടവ്, മണിമൂളി മേഖലകളിലെ…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കസ്റ്റഡിയിലെടുത്ത സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പരിശോധനയില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തു. ആഭരണങ്ങളുടെ…
ബെംഗളൂരു: ഷൊർണൂർ കുളപ്പുള്ളി കത്തുവെട്ടിൽ വീട്ടില്‍ രമാദേവി (72) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗർ ഇന്ദിരാഗാന്ധി സ്ട്രീറ്റിലായിരുന്നു താമസം. ഭർത്താവ്: പി.ടി.നാരായണൻ…
ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലാക്കുള്ള തെരഞ്ഞെടുപ്പും ഞായറാഴ്ച ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…