LATEST NEWS

രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടാൻ പാടില്ലായിരുന്നു; പ്രമീള ശശിധരന് തെറ്റു പറ്റിയെന്ന് ബിജെപി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം പൊതുവേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശശിധരനെ തള്ളി ബിജെപി ജില്ലാ നേതൃത്വം. രാഹുല്‍ മാങ്കൂട്ടത്തിലുമായി വേദി പങ്കിടരുതെന്നത് പാർട്ടി നിലപാടാണ്. ചെയർപേഴ്സൻ പരിപാടിയില്‍ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ പറഞ്ഞു.

പ്രമീള അരുതാത്തത് ചെയ്തുവെന്നും ജില്ലാ പ്രസിഡന്റ് കൂട്ടിച്ചേർത്തു. രാഹുലിനൊപ്പം ബിജെപിയിലെ ഒരാളും വേദി പങ്കിടരുതെന്നാണ് പാർട്ടി നിലപാട്. ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ വിഷയം അറിയിച്ചു. സംസ്ഥാന നേതൃത്വം നിലപാട് അറിയിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടവുമായി വേദി പങ്കിട്ട പാലക്കാട് നഗരസഭ അധ്യക്ഷക്കെതിരെ നടപടി വേണമെന്ന് ജില്ലാ നേതൃയോഗത്തില്‍ ആവശ്യം ഉയർന്നതായി റിപ്പോർട്ടുണ്ട്. പ്രമീള ശശിധരന്റെ പ്രവൃത്തി സ്ത്രീ വിരുദ്ധതയെന്ന് നേതാക്കള്‍ വിമർശിച്ചു. പ്രമീള പാര്‍ട്ടിക്ക് നാണക്കേടാണെന്നും കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.

രാഹുലിനെതിരായ പരാതി കോണ്‍ഗ്രസിനെതിരായ തെരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള നീക്കത്തിന്, പ്രമീള പങ്കെടുത്ത നടപടി തിരിച്ചടിയാകുമെന്നും നേതാക്കള്‍ വിലയിരുത്തി. സംഭവത്തില്‍ ബിജെപി സംസ്ഥാന നേതൃത്വം പ്രമീളയോട് വിശദീകരണം ചോദിക്കുമെന്നും റിപ്പോർട്ടുണ്ട്.

SUMMARY: BJP says Pramila Sasidharan made a mistake, should not have shared the stage with Rahul Mangkootatil

NEWS BUREAU

Recent Posts

അവിഹിത ബന്ധമാരോപിച്ച് മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു; സംഭവം കര്‍ണാടകയിലെ ബീദറില്‍

ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…

1 hour ago

ഡല്‍ഹിയില്‍ വായുമലിനീകരണം ശ്വാസംമുട്ടിക്കുന്ന തലത്തിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…

2 hours ago

മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളിയായ പി.വി.ഉഷാകുമാരി

ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു. തിരുവനന്തപുരം ആനയറ സ്വദേശിനിയായ പി.വി. ഉഷാകുമാരി 31ന് ചുമതലയേൽക്കുന്നത്.…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കൊല്ലം ഈട്ടിവിള പുനലൂർ  സ്വദേശി ഡി. ലാസർ (79) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. രാമമൂർത്തിനഗർ പഴയ…

2 hours ago

നാല് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ ഇന്ത്യ-ചൈന വിമാന സര്‍വീസ് പുനരാരംഭിച്ചു

ന്യൂഡൽഹി: നാലുവർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഗുഹാൻഷുവിലേക്കാണ് ആദ്യ സർവീസ്. ഷാങ്ഹായി…

3 hours ago

സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരുക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

പാലക്കാട്‌: സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മലപ്പുറം താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിൻറെ മകൻ ഏഴ്…

3 hours ago