ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ബെംഗളൂരുവിൽ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി നടത്തുന്ന പ്രതിഷേധത്തിനെതിരെ സമരവുമായി ബിജെപി. രാഹുൽഗാന്ധി ഫ്രീഡംപാർക്കിൽ പ്രതിഷേധിക്കുന്ന ഓഗസ്റ്റ് 5ന് വിധാൻ സൗധയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര അറിയിച്ചു.
ഗാന്ധി പ്രതിമയുടെ മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ പാർട്ടിയുടെ എംഎൽഎമാരും എംപിമാരും എംഎൽസിമാരും പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൊതുജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കാൻ കോൺഗ്രസ് വ്യാജ പ്രചാരണം നടത്തുന്നതായി വിജയേന്ദ്ര ആരോപിച്ചു. ഇതു സംബന്ധിച്ച് ഗവർണർ താവർ ചന്ദ് ഗെലോട്ടിനു പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ഒരു മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ക്രമക്കേട് നടന്നെന്നാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്. പ്രതിഷേധത്തിനു പിന്നാലെ ഇതു സംബന്ധിച്ച പരാതി തെളിവു സഹിതം കമ്മിഷനു നൽകുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
SUMMARY: BJP to stage protest on Aug 5 to counter Rahul Gandhi-led ‘vote theft’ protest.
കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച…
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…