ബെംഗളൂരു: സംസ്ഥാന സർക്കാരിനെ താഴെയിറക്കാനായി എംഎൽഎമാർക്ക് ബിജെപി 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ. എംഎൽഎമാർക്ക് 50 കോടി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 100 കോടി വാഗ്ദാനം ചെയ്തെന്ന് കാണിച്ച് രവികുമാർ രംഗത്തുവന്നത്.
കിറ്റൂർ എംഎൽഎ ബാബസാഹിബ് ഡി. പാട്ടീൽ, ചിക്കമഗളൂരു എംഎൽഎ എച്ച്.ഡി തമ്മയ്യ എന്നിവരെ ഇക്കാര്യത്തിനായി ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്ന് രവികുമാർ പറഞ്ഞു. ഇതിന്റെ രേഖകൾ തന്റെ കൈവശമുണ്ടെന്നും ഉടൻ അത് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേമസമയം, തങ്ങളെ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് പാട്ടീലും തമ്മയ്യയും പറഞ്ഞു. തെളിവുകളുണ്ടെങ്കിൽ പുറത്തുവിടണമെന്ന് ബിജെപിയും വെല്ലുവിളിച്ചു. സംസ്ഥാനത്ത് ബിജെപി ഓപ്പറേഷൻ കമല തുടരുകയാണെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ആരോപിച്ചിരുന്നു. കർണാടകയിൽ 135 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ബിജെപിക്ക് 66ഉം ജെഡിഎസിന് 19ഉം അംഗങ്ങളുണ്ട്.
TAGS: KARNATAKA | BJP | CONGRESS
SUMMARY: Two Congress MLAs offered Rs 100 crore to topple Karnataka govt, MLA Ravikumar
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…