LATEST NEWS

ബിഎൽഎ- പാകിസ്ഥാന്‍ സംഘർഷം; ബലൂചിസ്ഥാനിൽ 2 കമാൻഡോകൾ ഉൾപ്പടെ 9 പാക്‌ സൈനികർ കൊല്ലപ്പെട്ടു

ബലൂചിസ്ഥാനിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ ആക്രമണത്തിൽ പാകിസ്ഥാൻ എലൈറ്റ് സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി) രണ്ട് കമാൻഡോകൾ ഉൾപ്പെടെ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ വാഹനത്തെയായിരുന്നു ബിഎൽഎ ആക്രമണത്തിനായി ലക്ഷ്യം ഇട്ടിരുന്നത്. പാകിസ്ഥാൻ സൈന്യത്തിന്റെ തിരിച്ചടി എന്നോണം അവരുടെ രണ്ട് സൈനിക വാഹനങ്ങൾ തകർത്തു. സ്‌നൈപ്പറുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും (ആർപിജി) ഉൾപ്പെടെയാണ് ബലൂചിസ്ഥാൻ വിമതർ ആക്രമണത്തിനായി ഉപയോഗിച്ചത്. ഇരുവിഭാഗക്കാരുടെയും വെടിവെപ്പ് ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

പാകിസ്താൻ സർക്കാരിൽനിന്ന് സാമ്പത്തിക ചൂഷണവും ഒറ്റപ്പെടുത്തലും നേരിടുന്ന ബലൂചിസ്ഥാൻ ദശാബ്ദങ്ങളായി പോരാട്ടത്തിലാണ്. സുരക്ഷാ സേന, സർക്കാർ സ്ഥാപനങ്ങൾ, ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികൾ എന്നിവയെ ആണ് ഇവർ പതിവായി ലക്ഷ്യമിടുന്നത്.
SUMMARY: BLA-Pakistan clash; 9 Pakistani soldiers including 2 commandos killed in Balochistan
NEWS DESK

Recent Posts

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

38 minutes ago

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു…

2 hours ago

നിയന്ത്രണംവിട്ട ലോറി കാറിലും ബൈക്കിലും ബസ്സിലുമിടിച്ച് നാലുപേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…

2 hours ago

ഇന്നും ചൂട് കൂടും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…

3 hours ago

വിരുദുനഗർ പടക്കശാല സ്‌ഫോടനം; മരണസംഖ്യ 24 ആയി, നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല

ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…

4 hours ago

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…

4 hours ago