കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എന്നാൽ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകർ യുവമോർച്ച പ്രവർത്തരുമായി സംഘർഷമുണ്ടായി. ഇതേ തുടർന്ന് പോലീസ് ഇടപെടുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇരു വിഭാഗത്തെയും പിടിച്ചുമാറ്റി.എന്നാൽ പിന്നീടും യുവമോർച്ച പ്രവർത്തകർ പരിസരത്ത് കൂടി നിന്നത് പോലീസ് വിരട്ടി ഓടിച്ചു.
അതേസമയം യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐക്കാർക്ക് മർദിക്കാനായി പോലീസുകാർ ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ചായ കുടിക്കാൻ പോയ പ്രവർത്തകരെയാണ് മർദിച്ചത് എന്ന് കോഴിക്കോട് ജില്ലാ അധ്യക്ഷൻ കെ പി പ്രകാശ് ബാബു പറഞ്ഞു. തങ്ങളുടെ പ്രവർത്തകരെ സിപിഐഎം പ്രവർത്തകരും പോലീസും തല്ലി. കൊള്ളാൻ മാത്രം പഠിച്ചവരല്ല തങ്ങൾ. പോലീസുകാർ ക്രിമിനലുകളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അടിക്ക് തിരിച്ചടി നൽകും. അടിച്ചുതീർക്കാനാണെങ്കിൽ അടിച്ചുതീർക്കാം. പോലീസ് വേണ്ട നടപടി എടുത്തില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും പ്രകാശ് ബാബു പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാജ്ഭവനിലെ സർക്കാർ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഇടംപിടിച്ചതിനെ തുടർന്ന്, ശക്തമായ പ്രതിഷേധമറിയിച്ച് നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.
സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ് ദാന ചടങ്ങിലാണ് പ്രതിഷേധമുണ്ടായത്. പരിപാടിക്കെത്തിയ കുട്ടികളിൽ വർഗീയത തിരുകിക്കയറ്റാൻ ശ്രമിച്ചെന്നും രാജ്ഭവൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കുടുംബസ്വത്തല്ലെന്നും മന്ത്രി ഗവർണർക്കെതിരെ മാധ്യമങ്ങൾക്കുമുന്നിൽ കടുത്ത വിമർശനവും നടത്തി.
SUMMARY: Black flag against minister Shivankutty; Clash between Kozhikode Yuva Morcha-SFI activists
ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ കുറഞ്ഞത് 75 ശതമാനം ഹാജര്‍ നിലനിര്‍ത്തണമെന്ന് സിബിഎസ്‌ഇ. 2026ലെ ബോര്‍ഡ് പരീക്ഷയ്ക്ക് യോഗ്യത…
കോഴിക്കോട്: പതങ്കയത്ത് ഒഴുക്കില്‍പെട്ടു കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസം നടത്തിയ തെരച്ചിലിലാണ് മഞ്ചേരി കച്ചേരിപ്പടി സ്വദേശി അലന്‍ അഷറഫിന്റെ…
കൊച്ചി: നടി ശ്വേതാ മേനനോനെതിരെ കേസ്. സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പരാതിയില്‍ എറണാകുളം സെൻട്രല്‍ പോലീസാണ്…
ബെംഗളൂരു: സ്വാതന്ത്ര്യദിന,ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവഴി മഡ്ഗാവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ…
ദർഭംഗ: ബിഹാറിലെ ദർഭംഗയില്‍ രണ്ടാം വർഷ നഴ്‌സിങ് വിദ്യാർഥിയെ ഭാര്യാ പിതാവ് വെടിവെച്ചു കൊന്നു. ദർഭംഗ മെഡിക്കല്‍ കോളജില്‍ വിദ്യാർഥിയായ…
ന്യൂഡൽഹി: അമിത് ഷായ്ക്കെതിരേ അപകീർത്തി പരാമർശം നടത്തിയ കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ജാർഖണ്ഡിലെ ജനപ്രതിനിധികള്‍ക്കായുള്ള കോടതിയാണ്…