വാഷിംഗ്ടൺ: യുഎസിൽ യാത്രാവിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. പോട്ടോമാക് നദിയിൽ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തത്. അപകടകാരണത്തെക്കുറിച്ചുള്ള കൂടുതൽ വ്യക്തത വരുത്താൻ ഇതിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതുവരെ 28 മൃതദേഹങ്ങളാണ് പോട്ടോമാക് നദിയിൽ നിന്ന് കണ്ടെടുത്തത്.
അപകടത്തിനിരയായവരുടെ മൃതദേഹങ്ങൾക്കായി മുങ്ങൽ വിദഗ്ധർ പോട്ടോമാക് നദിയിൽ നടത്തിയ തെരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. നദിയിൽ പതിച്ച വിമാനത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്ത ശേഷം തിരച്ചിൽ തുടരാനാണ് നീക്കം. യുഎസ് തീരസംരക്ഷണ സേനയുടെ സഹായത്തോടെ വിമാന ഭാഗങ്ങൾ നദിയിൽ നിന്ന് കണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിനിടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടുകിട്ടാൻ സാദ്ധ്യതയുണ്ടെന്നും രക്ഷാപ്രവർത്തകർ കണക്കുകൂട്ടുന്നു. ഇവ നീക്കം ചെയ്ത ശേഷം അവശേഷിക്കുന്ന മൃതദേഹങ്ങൾക്കായി മുങ്ങൽ വിദഗ്ധരുടെ പരിശോധന തുടരും.
നദിയിൽ മുങ്ങി നടത്തുന്ന തിരച്ചിലിന് വിമാനത്തിന്റെ കൂറ്റൻ ലോഹഭാഗങ്ങൾ തടസം സൃഷ്ടിക്കുകയും ഡൈവേഴ്‌സിന്റെ ജീവൻ അപകടത്തിലാക്കാനുള്ള സാധ്യതയും പരിഗണിച്ചാണ് തീരുമാനം. നദിയുടെ ഉപരിതലത്തിൽ ബോട്ടുകളിൽ പരിശോധന തുടരുന്നുണ്ട്. യാത്രാവിമാനത്തിൽ 64 പേരും ഹെലികോപ്ടറിൽ മൂന്ന് പേരുമായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 2009 ന് ശേഷം യുഎസിലുണ്ടായ ഏറ്റവും വലിയ വിമാന ദുരന്തമാണിത്. വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിലേക്ക് വന്ന യാത്രാ വിമാനമാണ് സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചത്.
TAGS: WORLD | ACCIDENT
SUMMARY: Blackbox for passenger flight crashed in us found
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം.…
പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്…
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…