KERALA

മൂവാറ്റുപുഴയില്‍ പള്ളിപ്പെരുന്നാളിന് കതിന നിറക്കവെ സ്‌ഫോടനം; ഒരു മരണം, മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്

എറണാകുളം: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്.സംഭവത്തില്‍ കരാറുകാരനായ ജെയിംസിന് ഗുരുതരമായി പരുക്കേറ്റു. 70 ശതമാനത്തോളം പൊള്ളലേറ്റ ജെയിംസ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. പള്ളിയിൽ പെരുന്നാൾ കുർബാന നടന്നുകൊണ്ടിരുന്ന സമയത്താണ് പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ സ്ഫോടനമുണ്ടായത്.സംഭവ സമയത്ത് പള്ളിയില്‍ കുര്‍ബാന നടക്കുകയായിരുന്നതിനാല്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് കൂടുതല്‍ ആളുകള്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവായി.
SUMMARY: Blast in Muvattupuzha while filling firewood; One death, another seriously injured

NEWS DESK

Recent Posts

വീടുപണിക്കു വേണ്ടി സൂക്ഷിച്ച ജനല്‍ പാളി ദേഹത്തേക്ക് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: അടൂരില്‍ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കല്‍…

16 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം പാറശ്ശാല സ്വദേശിനി വാസന്തി. എസ് (78) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തി നഗര്‍ ന്യൂ മഞ്ജുനാഥ ലേഔട്ട് ബാലാജി…

24 minutes ago

മുറി ചൂടാക്കാൻ കൽക്കരി കത്തിച്ചു; പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു

ചണ്ഡീ​ഗഡ്: പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു. തരൺ തരൺ ജില്ലയിലാണ് ദാരുണസംഭവം നടന്നത്. അലിപൂർ ഗ്രാമവാസികളായ…

56 minutes ago

ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍; തന്ത്രി കണ്ഠരര് രാജീവരരെ ജയിലിലേക്ക് മാറ്റി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തിരികെ ജയിലിലേക്ക്…

59 minutes ago

നിലനിർത്താൻ സിപിഎം, തിരിച്ചുപിടിക്കാൻ കോൺഗ്രസ്, ബിജെപിക്ക് നിർണായകം; വിഴിഞ്ഞം നാളെ പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ തിര‍ഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞം വാർഡിൽ നാളെ പോളിംഗ്. സിറ്റിംഗ് വാർഡ് നിലനിർത്താൻ സിപിഎമ്മും വാർഡ് തിരിച്ചുപിടിക്കാൻ…

2 hours ago

ജാമ്യമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിൽ, റിമാന്‍ഡ് 14 ദിവസത്തേക്ക്

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ…

3 hours ago