Categories: LATEST NEWS

തമിഴ്നാട്ടിലും ബി.എൽ.ഒ ജീവനൊടുക്കി

ചെന്നൈ: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട​ ജോലി സമ്മർദ്ദം താങ്ങാനാകാതെ തമിഴ്നാട്ടിലും ബി.എൽ.ഒ ജീവനൊടുക്കി. കള്ളക്കുറിച്ചിയിൽ വില്ലേജ് അസിസ്റ്റന്റായ ജഖിത ബീഗം (37) ആണ് ജീവനൊടുക്കിയത്.

കള്ളക്കുറിച്ചി സണ്ടൈപ്പേട്ടയിലെ വീട്ടിൽ തൂങ്ങിയ നിലയിലാണ് ജഖിത ബീഗത്തെ കണ്ടെത്തിയത്. ജോലിക്ക് പോയിരുന്ന ഇവർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയതിനു പിന്നാലെ തൂങ്ങി മരിക്കുകയായിരുന്നു. തിരുക്കോവിലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എസ്ഐആർ ജോലിയിലെ സമ്മർദമാണ് തന്റെ ഭാര്യ ജീവനൊടുക്കാൻ ഇടയാക്കിയതെന്ന് ജഖിത ബീഗത്തിന്റെ ഭർത്താവ് മുബാറക്ക് ആരോപിച്ചു. പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ജോലിഭാരത്തെ തുടർന്ന് രാജ്യവ്യാപകമായി നിരവധി ബി.എൽ.ഒമാരാണ് അടുത്ത ഏതാനും ദിവസങ്ങളായി ജീവനൊടുക്കിയത്. അടിയന്തര ഇടപെടൽ നടത്തണമെന്നും രാപകൽ ഭേദമില്ലാതെ ജോലി ചെയ്യുന്നത് മാനസിക സമ്മർദത്തിന് ഇടയാക്കുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ നിശ്ചയിച്ച തീയതിക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെയും ഉന്നതോദ്യോഗസ്ഥരുടെയും നിർദേശം.
SUMMARY: BLO also committed suicide in Tamil Nadu

NEWS DESK

Recent Posts

തേജസ് വിമാന അപകടം; നോവായി വിങ് കമാന്‍ഡര്‍ നമാൻഷ് സ്യാല്‍, മൃതദേഹം സുലൂരിലെത്തിച്ചു

ഡൽഹി: ദുബായ് എയർ ഷോയില്‍ തേജസ് വിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്‍റെ മൃതദേഹം സുലൂരിലെത്തിച്ചു.…

31 minutes ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി 25ന് തിരുപട്ടൂർ വഴി തിരിച്ചുവിടും

ബെംഗളുരു: കർമലാരാം-ബെലന്തൂർ ഇരട്ടപാതയില്‍ പരിശോധന നടക്കുന്നതിനാല്‍ ഈ മാസം 25ന് എസ്എംവിടി ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ‌്പ്രസ് (12677) കെആർ പുരം,…

43 minutes ago

തെരുവുകളിൽ അന്തിയുറങ്ങുന്നവർക്ക് പുതപ്പുകള്‍ വിതരണം ചെയ്തു

ബെംഗളൂരു: നഗരത്തിലെ തെരുവുകളിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക് ആര്‍ഐബികെ (RIBK) ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ പുതപ്പുകൾ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക ആതുര…

1 hour ago

ഗാസയിൽ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; 24 പേർ കൊല്ലപ്പെട്ടു

കെയ്‌റോ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 24 പേരെങ്കിലും കൊല്ലപ്പെടുകയും 80-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട്…

2 hours ago

ബന്ദിപ്പൂർ വനപാതയിൽ കോഴിക്കോട് സ്വദേശിയുടെ കാര്‍ തടഞ്ഞു 1.2 കിലോ സ്വർണം കവർന്നതായി പരാതി

ബെംഗളൂരു: ബന്ദിപ്പൂർ വനപാതയിൽ കോഴിക്കോട് സ്വദേശിയുടെ കാർ തടഞ്ഞുനിർത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരി വിനുവിന്റെ 1.2 കിലോ…

2 hours ago

എച്ച്.ഡി. ദേവഗൗഡ വീണ്ടും ജെഡിഎസ് അധ്യക്ഷൻ

ബെംഗളൂരു: ജനതാദൾ സെക്കുലര്‍ (ജെഡിഎസ്) ദേശീയ അധ്യക്ഷനായി വീണ്ടും എച്ച്.ഡി. ദേവഗൗഡ. പാർട്ടിയുടെ കർണാടക സംസ്ഥാന അധ്യക്ഷനായി കേന്ദ്രമന്ത്രി എച്ച്.ഡി.…

3 hours ago