BENGALURU UPDATES

ഇഷാ ഫൗണ്ടേഷനിലേക്ക് തീർഥാടന ടൂർ പാക്കേജ് ആരംഭിച്ച് ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിൽനിന്നും ചിക്കബലാപുരയിലെ ഇഷാ ഫൗണ്ടേഷനിലേക്ക് പുതിയ ടൂർ പാക്കേജ് ആരംഭിച്ച് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍ (ബിഎംടിസി (ബിഎംടിസി).ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളും ആത്മീയസ്ഥലങ്ങളും ഉൾപ്പെടുത്തിയാണ് ബിഎംടിസിയുടെ പുതിയ ടൂർ പാക്കേജ്. ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമാണ് പാക്കേജിന് കീഴിൽ സർവീസ് നടത്തുക.

ബെംഗളൂരു കെംപെഗൗഡ ബസ് സ്റ്റേഷനിൽനിന്ന് രാവിലെ ഒൻപതിന് ടൂര്‍ വാഹനമായ ബിഎംടിസിയുടെ എ.സി. ബസ് പുറപ്പെടും. തുടർന്ന് നെലമംഗല ആഞ്ജനേയസ്വാമി ക്ഷേത്രം, ശ്രീ ഘടി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ജ്ഞാനതീർഥലിംഗ (മുദ്ദേനഹള്ളി), ശ്രീ ദക്ഷിണകാശി പഞ്ചനന്ദിക്ഷേത്ര പാപാഗ്നി മഠം (സ്കന്ദഗിരി), കല്യാണി (കരഞ്ചി), വഴി ഇഷാ ഫൗണ്ടേഷനിലെത്തും. വൈകീട്ട് എഴിന് കെംപെഗൗഡ ബസ് സ്റ്റേഷനിൽ തിരിച്ചെത്തും. ടോൾ ചാർജുകളും ജിഎസ്ടിയും ഉൾപ്പെടെ സീറ്റൊന്നിന് ആകെ നിരക്ക് 600 രൂപയാണ്.

SUMMARY: BMTC started Pilgrimage Tour Package to Isha Foundation

NEWS DESK

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…

16 minutes ago

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ ഉള്‍പ്പെടെ 20ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്‌…

1 hour ago

അമീബിക് മസ്തിഷ്കജ്വരം; നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…

2 hours ago

സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു

റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…

2 hours ago

ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; സമയോചിത ഇടപെടല്‍ മൂലം ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…

3 hours ago

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…

4 hours ago