ബെംഗളൂരു: നഗരത്തിലെ മൂന്ന് റൂട്ടുകളിൽ കൂടി ബസ് സർവീസ് അവതരിപ്പിക്കുമെന്ന് ബിഎംടിസി അറിയിച്ചു. ജൂലൈ 1 മുതലാണ് സർവീസ് ആരംഭിക്കുക. നെലമംഗലയും ജാലഹള്ളിയും ഉൾപ്പെടെ തുമകുരു – ബെംഗളൂരു ഹൈവേ കേന്ദ്രീകരിച്ചാണ് പുതിയ സർവീസ്.
നെലമഗല, ബസവനഹള്ളി, ബൊമ്മഷെട്ടിഹള്ളി ക്രോസ്, ഹുസ്‌കൂർ ക്രോസ്, ഹൊന്നസാന്ദ്ര ക്രോസ്, നാഗരരു ക്രോസ്, നന്ദരമണ പാളയ, ബിന്നമംഗല എന്നിവിടങ്ങളെ ഉൾപെടുത്തിയുള്ളതാണ് ആദ്യ റൂട്ട്. ഒമ്പത് സർവീസുകൾ ഈ റൂട്ടിൽ പ്രതിദിനം സർവീസ് നടത്തും.
നെലമഗല-ബിന്നമഗല, നന്ദരമണ പാളയ, നാഗരരു, ഹൊന്നസാന്ദ്ര ക്രോസ്, ഹുസ്‌കൂർ ക്രോസ്, ബൊമ്മഷെട്ടിഹള്ളി ക്രോസ്, ബസവനഹള്ളി എന്നിവയെ ബന്ധിപ്പിച്ചുള്ളതാണ് രണ്ടാമത്തെ റൂട്ട്. ഒമ്പത് ട്രിപ്പുകളാണ് പ്രതിദിനം നടത്തുക.
റൂട്ട് നമ്പർ 255 എഫ് (ജാലഹള്ളി ക്രോസ്) നെലമംഗല മോറിസൺ ഫാക്ടറി, മദനായകനഹള്ളി, മാക്കലി, നഗരരു ക്രോസ്, നഗരുരു, നന്ദരമണ പാളയ, ബിന്നമംഗല എന്നിവിടങ്ങളിലേക്ക് എട്ട് ട്രിപ്പുകൾ വീതം പ്രതിദിനം സർവീസ് നൽകും.
TAGS: BENGALURU UPDATES | BMTC
SUMMARY: BMTC to start services in three more routes
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ…
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര…
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…
കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…