കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജാമ്യം അനുവദിക്കാത്ത സാഹചര്യത്തില്‍ ബോബി ജയിലില്‍ തുടരേണ്ടി വരും. കേസ് അടിയന്തിരമായി പരിഗണിക്കില്ലെന്നാണ് കോടതിയുടെ തീരുമാനം.
അടിയന്തിരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് കോടതി ചോദിച്ചു.
പൊതുവിടത്തില്‍ സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടേ എന്ന് ഹൈക്കോടതി ചോദിച്ചു. ഒരു പ്രത്യേക പരിഗണനയും ബോബിക്കില്ല. സാധാരണക്കാരന്റെ പരിഗണന മാത്രം. പൊതു ഇടങ്ങളില്‍ പരാമര്‍ശങ്ങള്‍ നടത്തുമ്പോൾ സൂക്ഷിക്കണം എന്നും കോടതി ചോദിച്ചു.
തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു.
TAGS : BOBBY CHEMMANNUR
SUMMARY : Bobby Chemmannur’s plea was postponed to Tuesday
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…