LATEST NEWS

നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നല്‍കും: ബോബി ചെമ്മണൂര്‍

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷാപ്രവർത്തന ഫണ്ടിലേക്ക് ബോച്ചെ ഫാൻസ് ചാരിറ്റിബിള്‍ ട്രസ്റ്റ് വഴി ഒരുകോടി നല്‍കാൻ തീരുമാനിച്ചതായി വ്യവസായി ബോബി ചെമ്മണ്ണൂർ. അബുദാബിയിലെ സുഹൃത്ത് അബ്ദു റൗഫുമായി ചേർന്നുകൊണ്ടാണ് നിമിഷ പ്രിയയെ ഇവിടെയെത്തിക്കാനുള്ള ശ്രമം തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. യെമനിലുള്ള ഗ്രാമത്തലവനുമായി ഇതുസംബന്ധിച്ച്‌ സംസാരിച്ചിട്ടുണ്ട്. അവരില്‍ വിശ്വസിച്ചാണ് ഒരു കോടി നല്‍കാമെന്ന് പറഞ്ഞത്.

34 കോടി ചോദിച്ചപ്പോള്‍ 44 കോടി നല്‍കിയ മലയാളികള്‍ ബാക്കി പൈസ തരുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. 2015 ല്‍ സനായില്‍ യെമൻ പൗരനായ തലാലിന്റെ സ്പോണ്‍സർഷിപ്പില്‍ നിമിഷപ്രിയ ക്ലിനിക് ആരംഭിച്ചിരുന്നു. സഹപ്രവർത്തകയുമായി ചേർന്നു തലാലിനെ വധിച്ചെന്ന കേസില്‍ 2017 ജൂലൈയിലാണു നിമിഷ അറസ്റ്റിലായത്. 2020 ല്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകള്‍ വിവിധ കോടതികള്‍ തള്ളി.

SUMMARY: Bobby Chemmanur will donate Rs 1 crore to Nimisha Priya’s release fund

NEWS BUREAU

Recent Posts

കൊച്ചിയില്‍ റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി : കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ്…

36 minutes ago

സ​ർ​വീ​സു​ക​ൾ ഇ​ന്നും റ​ദ്ദാ​ക്കി; യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ന്യൂ​ഡ​ൽ​ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു. സര്‍വീസുകള്‍ താളം തെറ്റിയതിന് തുടര്‍ന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായി.…

56 minutes ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് 7 മുതൽ അടച്ചിടും

ബെംഗളൂരു: കെങ്കേരി, ഹെജ്ജാല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് ഈ മാസം 7…

2 hours ago

9ാം ദിവസവും രാഹുല്‍ ഒളിവില്‍; മുന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം: ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒമ്പതാം ദിവസവും പോലീസിന് കണ്ടെത്താനായില്ല. ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍…

3 hours ago

രാഹുലിനെതിരായ പീഡന പരാതി: അ​തി​ജീ​വി​ത​യെ വെ​ളി​പ്പെ​ടു​ത്തു​ന്ന സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ വെളിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റ് ഷെയർ ചെയ്ത കോഴിക്കോട് സ്വദേശി അറസ്റ്റിൽ. ചേ​ള​ന്നൂ​ർ…

3 hours ago

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഗവർണർ; സ്വരാജ് കൗശൽ അന്തരിച്ചു

ന്യൂഡല്‍ഹി: മിസോറാം മുന്‍ ഗവര്‍ണറും മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ഭര്‍ത്താവുമായ സ്വരാജ് കൗശല്‍ അന്തരിച്ചു. 73 വയസായിരുന്നു.…

3 hours ago