LATEST NEWS

സരോവരത്ത് കണ്ടെത്തിയ മൃതദേഹം വിജിലിന്‍റേത് തന്നെ; സ്ഥിരീകരിച്ചത് ഡിഎൻഎ പരിശോധനയില്‍

കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന് സ്ഥിരീകരിച്ചത്. കണ്ണൂർ ഫൊറൻസിക് ലാബിലാണ് പരിശോധന നടത്തിയത്. 2019 മാർച്ചിലാണ് വിജിലിനെ കാണാതാകുന്നത്. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം ഏറെ നടന്നെങ്കിലും തുമ്പുണ്ടായില്ല.

പഴയ മിസ്സിംഗ് കേസുകള്‍ വീണ്ടും പരിശോധിക്കാനുള്ള നിർദേശത്തെത്തുടർന്ന് നടത്തിയ അന്വേഷണമാണ് വിജില്‍ തിരോധാന കേസിന്റെ ചുരുളഴിച്ചത്. കാണാതായ വിജിലും മൂന്നു സുഹൃത്തുക്കളും പലപ്പോഴും ഒരുമിച്ചുണ്ടാറുണ്ടെന്ന വിവരം പോലീസിന് കിട്ടി. പിന്നാലെ ഇവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ സംബന്ധിച്ച ശാസ്ത്രീയ പരിശോധന കൂടിയായതോടെ അന്വേഷണം വഴിത്തിരിവായി. ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം ചുരുളഴിയുന്നത്.

കാണാതായ വിജിലും മൂന്നു സുഹൃത്തുക്കളും പലപ്പോഴും ഒരുമിച്ചുണ്ടാറുണ്ടെന്ന വിവരം പോലീസിന് കിട്ടി. പിന്നാലെ ഇവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ സംബന്ധിച്ച ശാസ്ത്രീയ പരിശോധന കൂടിയായതോടെ അന്വേഷണം വഴിത്തിരിവായി. ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം ചുരുളഴിയുന്നത്. കേസില്‍ പിടിയിലായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവർ വിജിലിനൊപ്പം കാണാതായ ദിവസമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ലഹരി മരുന്ന് ഉപയോഗിക്കാനായി സരോവരം ഭാഗത്ത് ഇവർ ഒത്തു ചേർന്നു. നിഖിലാണ് ബ്രൗണ്‍ഷുഗർ വിജിലിന് കുത്തിവെച്ചത്. അമിത അളവില്‍ ലഹരി മരുന്ന് അകത്തു ചെന്നതോടെ വിജില്‍ ബോധരഹിതനായി. പിന്നാലെ വിജില്‍ മരിച്ചെന്നാണ് നിഖില്‍ മൊഴി നല്‍കിയത്. ഭയന്നു പോയതോടെ മൃതദേഹം ആരും കാണാതെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ ശേഷം ഇവർ രക്ഷപ്പെടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

SUMMARY: Body found in Sarovaram is Vigil’s; DNA test confirms it

NEWS BUREAU

Recent Posts

ലോകത്തെ ഞെട്ടിച്ച സിഡ്‌നി ബോണ്ടി ബീച്ച് വെടിവെപ്പ്: അക്രമികളിൽ ഒരാൾ ഹൈദരാബാദ് സ്വദേശി

ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…

22 minutes ago

പിണറായിയില്‍ സ്ഫോടനം; സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി അറ്റു, പൊട്ടിയത് ബോംബല്ലെന്ന് പോലിസ്

ക​ണ്ണൂ​ർ: പി​ണ​റാ​യി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​പ്പ​ത്തി അ​റ്റു​പ്പോ​യി. ചൊ​വ്വാ​ഴ്ച പി​ണ​റാ​യി വേ​ണ്ടു​ട്ടാ​യി ക​നാ​ൽ ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ…

30 minutes ago

ഹാസനിൽ മലയാളി ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഹാസനിൽ മൂന്ന് വയസ്സുകാരനായ മലയാളി ബാലന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു. കാസറഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട്…

2 hours ago

ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്

ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. സെന്റ് മാര്‍ക്കസ് റോഡിലെ ബാസ്റ്റ്യന്‍…

2 hours ago

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂര്‍ മേഖലയില്‍ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ഗതാഗതം…

3 hours ago

ഓണ്‍ലൈന്‍ തട്ടിപ്പ്; യൂട്യൂബറും ബിഗ്‌ബോസ് താരവുമായ ബ്ലെസ്‌ലി അറസ്റ്റിൽ

കോഴിക്കോട്: ഡിജിറ്റല്‍ തട്ടിപ്പ് നടത്തിയ കേസില്‍ യൂട്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലി പിടിയില്‍. കോഴിക്കോട് കൊടുവള്ളി…

3 hours ago