LATEST NEWS

കാസറഗോഡ് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം

കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. ശനിയാഴ്ച രാവിലെ നാട്ടുകാരാണ് റെയില്‍വേട്രാക്കില്‍ യുവാവിന്റെ മൃതദേഹം കണ്ടത്. തുടർന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് സിറിഞ്ചും വാഹനത്തിന്റെ താക്കോലും കണ്ടെത്തി. നൗഫല്‍ നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറയുന്നു. രണ്ട് കൊലക്കേസിലടക്കം ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസറഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

SUMMARY: Body of a young man found on Kasaragod railway tracks

NEWS BUREAU

Recent Posts

തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായി പൂജപ്പുര സ്പെഷ്യല്‍ സബ്‌ ജയിലില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്‌ഠരര് രാജീവരർക്ക് ദേഹാസ്വാസ്ഥ്യം. രാവിലെ…

19 minutes ago

രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി; ബിജെപിയില്‍ ചേരുമെന്ന് എസ്. രാജേന്ദ്രൻ

തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന എ. രാജയെ തോല്‍പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയില്‍ നിന്നു സസ്പെൻഡ് ചെയ്‌ത എസ് രാജേന്ദ്രൻ…

52 minutes ago

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്.…

2 hours ago

മണപ്പുറം പരസ്യവിവാദം: നടൻ മോഹൻലാലിനെതിരെയുള്ള ഉപഭോക്തൃ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച്‌ നടൻ മോഹൻലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…

3 hours ago

പ്രായമായിട്ടും വിവാഹാലോചന നടത്തിയില്ല; 36കാരന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…

3 hours ago

സംസ്ഥാനത്തെ എപിഎംസി യാർഡുകളിൽ ‌ഇ–ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും

ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…

4 hours ago